കെ എസ് യു കേരള സംഘർഷ യൂണിയനോ?; പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല്

കെഎസ്‌യു പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല്. നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. കെഎസ്‌യു തെക്കൻ മേഖലാ ക്യാമ്പിലാണ് തമ്മിലടി ഉണ്ടായത്. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് വഴി വച്ചത്. തിരുവനന്തപുരത്തെ നെയ്യാർ ഡാമിൽ നടന്ന ക്യാമ്പിലാണ് സംഘർഷം ഉണ്ടായത്.

Also read:‘സമരം ചെയ്തതിന് ബിജെപി മാനേജ്‌മെന്റ് ഗ്രാൻഡ് വെട്ടിക്കുറച്ചു, പക്ഷെ തോറ്റുപോയില്ല’, പായൽ കപാഡിയ ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിക്കുമ്പോൾ

സംഘർഷത്തിൽ കെഎസ്‌യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡൻറ് സുജിത്തിന് ഗുരുതരപരിക്കേറ്റു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡൻറ് അഭിജിത്തിനും പരിക്കേറ്റു. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാത്രി മദ്യപിച്ചാണ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതെന്ന് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News