പുതുപ്പള്ളിയിലെ പോരാട്ടം വികസനവും വികസന വിരുദ്ധരും തമ്മിൽ; എം വി ഗോവിന്ദൻ മാസ്റ്റർ

പുതുപ്പള്ളിയിലെ പോരാട്ടം വികസനവും വികസന വിരുദ്ധരും തമ്മിലെന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഞങ്ങൾ ചർച്ച ചെയ്യുന്നത് വികസനമാണ് എന്നും പുതുപ്പള്ളിയിലെ വികസന മുരടിപ്പ് ജനങ്ങൾ ചർച്ച ചെയ്യുന്നു എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതോടൊപ്പം വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന പ്രതിപക്ഷ നിലപാട് തുറന്ന് കാട്ടും എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

also read; ‘കേന്ദ്ര ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തി പാര്‍ട്ടിക്കെതിരെ കള്ളപ്രചാരണം’; വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സുധാകരനെ 9 മണിക്കൂർ ED ചോദ്യംചെയ്തത് എന്തുകൊണ്ട് വാർത്തയാകുന്നില്ല എന്നും എ സി മൊയിതിൻ്റെ വീട്ടിലെ റെയ്ഡ് പുതുപളളി ഇലക്ഷൻ ലക്ഷ്യം വെച്ച് ആണെന്നും അദ്ദേഹം തുറന്നടിച്ചു. കരുവന്നൂർ ബാങ്ക് കേസ് നേരത്തെ അന്വേഷണം നടന്നതാണ്. തുവൂർ കൊലപാതകം
പ്രതി മുൻ Dyfi നേതാവാണെന്ന് VD സതീശൻ പച്ചക്കള്ളം പറയുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരുന്നു പ്രതി. പ്രതിപക്ഷ നേതാവ് സത്യം പറയാൻ തയ്യാറാകണം – ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read; ചന്ദ്രയാൻ വിജയത്തിൽ ആർത്തുവിളിച്ച് കയ്യടിച്ച് കുഞ്ഞി സിവ; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News