2024’ൽ റിലീസ് ചെയ്ത ആദ്യ ബോളിവുഡ് ബിഗ് ബജറ്റ് ചിത്രം ‘ഫൈറ്റര്‍’; മികച്ച കളക്ഷൻ നേടി കുതിപ്പ് തുടരുന്നു

ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘ഫൈറ്റർ’ എന്ന ചിത്രത്തിനായുള്ള നീണ്ട കാത്തിരിപ്പിന് ഒടുവിൽ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

കണക്കുകൾ പ്രകാരം, ഫൈറ്റർ അതിൻ്റെ ആദ്യ ദിന കളക്ഷൻ ₹22.5 കോടിയിൽ നിന്ന് കുതിച്ചുയരുകയും വെള്ളിയാഴ്ച ₹36.48 കോടി നേടുകയും ചെയ്തു. 2 ദിവസത്തിനുള്ളിൽ മൊത്തം ആഭ്യന്തര കളക്ഷൻ ₹58.98 കോടിയായി ഉയർന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഹൃത്വിക് റോഷൻ-ദീപിക പദുകോൺ ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 50 കോടി കടന്നിരിക്കുന്നു എന്ന് നിസ്സംശയം പറയാം. റിപ്പബ്ലിക് ദിനം നീട്ടിയ വാരാന്ത്യത്തിൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 100 ​​കോടി രൂപയുടെ കളക്ഷനാണ് ചിത്രം ലക്ഷ്യമിടുന്നത്.

ALSO READ: സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം ‘ലവ് ആൻഡ് വാർ’ 2025 ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും

ഇന്ത്യൻ സായുധ സേനയുടെ ത്യാഗത്തിനും ദേശസ്‌നേഹത്തിനും സ്മരണാഞ്ജലിയായിട്ടാണ് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2019ലെ പുൽവാമ ആക്രമണത്തിന് ശേഷമുള്ള ബാലാകോട്ട് വ്യോമാക്രമണത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ഹൃത്വിക് സ്ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയ എന്ന ‘പാറ്റി’ ആയിട്ടാണ് എത്തുന്നത്. ദീപിക സ്ക്വാഡ്രൺ ലീഡർ മിനാൽ റാത്തോഡ് എന്ന മിന്നിയുടെ വേഷത്തിലുമാണ് എത്തുന്നത്. രാജ്യത്തിന് വേണ്ടി പോരാടുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ രാകേഷ് ജയ് സിംഗ് എന്ന റോക്കിയായി അനിൽ കപൂറും ചിത്രത്തിലുണ്ട്. കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ്, സഞ്ജീദ ഷെയ്ഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായ ചിത്രം, റിലീസിന് മുമ്പേ തന്നെ ഏറെ വിവാദങ്ങൾ നേരിട്ടിരുന്നു. ട്രെയിലർ ലോഞ്ചിന് ശേഷം പലരും ചിത്രത്തെ ബില്യൺ ഡോളർ ടോം ക്രൂസ് അഭിനയിച്ച ‘ടോപ്പ് ഗൺ’ മായി താരതമ്യം ചെയ്ത വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അവകാശവാദങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ടുകൊണ്ട് സംവിധായകൻ ആനന്ദ് പ്രതികരിച്ചിരുന്നു. “ഇതിന് ‘ടോപ്പ് ഗണ്ണുമായി’ ഒരു ബന്ധവുമില്ല, രണ്ട് ചിത്രങ്ങളിലും വിമാനങ്ങളുണ്ട് എന്നതൊഴിച്ചാൽ… സമാനത ആ വിമാനങ്ങളിൽ അവസാനിക്കുന്നു.”

ALSO READ: സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനാ ആമുഖത്തിൽ നിന്നൊഴിവാക്കി കേന്ദ്ര സർക്കാർ

യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുണ്ട്. ചിത്രം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് സാധ്യതകളെ പോലും പരിഗണിക്കാതെയായിരുന്നു ഇത്തരമൊരു തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News