2024ലെ ഏറ്റവും വലിയ റിലീസ് ചിത്രം ‘ഫൈറ്റർ’ ഉടൻ ഒടിടിയിൽ എത്തും

നടൻ ഹൃത്വിക് റോഷൻ – ദീപിക പദുകോൺ കൂട്ടുകെട്ടിൽ ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഫൈറ്റർ. ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ചാണ് പുതിയ വിവരം.

ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഫൈറ്ററിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി. ഹോളി ഉത്സവത്തോടനുബന്ധിച്ച് മാർച്ച് മാസം അവസാന വാരത്തിലാണ് ചിത്രത്തിൻ്റെ ഒടിടി റിലീസ് ഉണ്ടാവുക. ഔദ്യോഗിക പ്രഖ്യാപനം ഇഇതുവരെയും ഉണ്ടായിട്ടില്ല.

ALSO READ: രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ‘വേട്ടയ്യന്റെ’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്ററിൽ ഹൃത്വിക് സ്ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയ എന്ന ‘പാറ്റി’ ആയിട്ടാണ് എത്തുന്നത്. ദീപിക സ്ക്വാഡ്രൺ ലീഡർ മിനാൽ റാത്തോഡ് എന്ന ‘മിന്നി’യുടെ വേഷത്തിലുമാണ് എത്തുന്നത്. ക്യാപ്റ്റൻ രാകേഷ് ജയ് സിംഗ് എന്ന റോക്കിയായി അനിൽ കപൂറും ചിത്രത്തിലുണ്ട്. കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ്, സഞ്ജീദ ഷെയ്ഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വയാകോം 18 സ്റ്റുഡിയോയും മാർഫ്ലിക്സ് പിക്ചേഴ്സും സംയുക്തമായാണ് പദ്ധതി നിർമ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News