പിന്നോട്ടില്ല, പോരാടുന്നത് ഇന്ത്യയുടെ ശബ്ദ​ത്തിന് വേണ്ടി; രാഹുൽ ​ഗാന്ധി

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെടുകയും എംപി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കപ്പെടുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. അതിനു വേണ്ടി എന്തു വില കൊടുക്കാനും തയ്യാറാണ്’- രാഹുൽഗാന്ധി ട്വിറ്റർ കുറിപ്പിലൂടെ വ്യക്തമാക്കി.

വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുല്‍. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. ഇന്നലെയാണ് രാഹുല്‍ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പ് അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ശിക്ഷാ വിധി നടപ്പാക്കുന്നത് നിലവിൽ ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News