കേരള ബിജെപിയില്‍ പോര് രൂക്ഷം, ശോഭയ്ക്കെതിരെ പരാതിയുമായി സുരേന്ദ്രന്‍ പക്ഷം, ദേശീയ തലത്തില്‍ പരാതി നല്‍കി ശോഭ

കേരളത്തില്‍ ബിജെപിക്കുള്ളില്‍ പോര് മുറുകുന്നു. ജനങ്ങ‍ള്‍ ആഗ്രഹിക്കുന്നെങ്കില്‍ താന്‍ മത്സരിക്കുമെന്ന ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്ക പിന്നാലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം ശോഭയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: അജിത് ഡോവലും നിര്‍മ്മല സീതാരാമനും, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക

ശോഭ തുടർച്ചയായി അച്ചടക്കം ലംഘിക്കുന്നുവെന്നും ശോഭ സ്വയം സ്ഥാനാർത്ഥി ചമയുകയാണെന്നും പാര്‍ട്ടിയില്‍ പരാതി ഉയര്‍ന്നു.ദേശീയ നേതാവ് പ്രകാശ് ജാവേദ്ക്കറെ പോലും വെല്ലുവിളിക്കുന്നുവെന്നും ആരോപിക്കുന്നു. 6 ജില്ലാ കമ്മിറ്റികളാണ് ശോഭക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

അതേസമയം കെ സുരേന്ദ്രനെതിരെ പരാതിയുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തി. തുടർച്ചയായി തന്നെ അവഗണിക്കുന്നു. ജാവേദ്കർ വിളിച്ച യോഗത്തിൽ തന്നെ പങ്കെടുപ്പിച്ചില്ല. സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിക്കുന്നുവെന്നും ശോഭ ആർഎസ്എസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി.

ALSO READ: ചാന്ദ്രയാൻ 3: ‍വ്യാ‍ഴാ‍ഴ്ച കൗണ്ട്ഡൗണ്‍, വിക്ഷേപണം വെള്ളിയാ‍ഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News