പെട്ടിക്കടയിൽ നിന്നാരംഭിച്ചു ഇന്ന് കോടീശ്വരൻ, പോളിയോക്ക് പോലും തളർത്താനാകാത്ത പോരാട്ടവീര്യം

lee thiam wah 99 speedmart

ലോക കോടീശ്വര പട്ടികയിലേക്ക് എത്തിയ ലീ തിയാം വാഹ് എന്ന മലേഷ്യക്കാരന്റെ കഥ ആർക്കും പ്രചോദനമേകുന്നതാണ്. പോളിയോ തളര്‍ത്തിയ ശരീരവുമായി ലോക കോടീശ്വര പട്ടികയിലേക്ക് നടന്നു കയറിയ ലീ തിയാം വാഹ് പരിമിതികൾ സ്വപ്നങ്ങളുടെ ചിറകരിയുന്നില്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ക്ലാങ് എന്ന സ്ഥലത്തെ ഒരു സാധാരണ കുടുംബബത്തിലെ 11 മക്കളിൽ ഒരാളായാണ് 1964 ൽ ലീ തിയാം വാഹ് ജനിച്ചത്. കെട്ടിട നിർമ്മാണവും, ആക്രിക്കച്ചവടവുമായിരുന്നു ലീയുടെ രക്ഷിതാക്കളുടെ തൊഴിൽ. 6 വയസ്സിനു ശേഷമാണ് ലീക്ക് പോളിയോ ബാധിക്കുന്നത്. എന്നാൽ അതിൽ തളർന്നു പോകാതെ ജീവതത്തിൽ വിജയിച്ചു കയറാനായിരുന്നു ലീയുടെ ലക്ഷ്യം. അങ്ങനെ റോഡരികിൽ ഒരു പലഹാരക്കട ആരഭിച്ചു, ആ കടയിൽ തുടങ്ങി 2600 ഓളം സ്റ്റോറുകളുള്ള മലേഷ്യയാകെ വ്യാപിച്ചു കിടക്കുന്ന 99 സ്പീഡ് മാര്‍ട്ട് റീട്ടെയ്ല്‍ ഹോള്‍ഡിങ്സ് ബി.എച്ച്.ഡി യുടെ ഉടമയാണ് ഇന്ന് ലീ.

Also Read: ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കാന്ത ഷൂട്ടിങ്ങാരംഭിച്ചു

തന്റെ ചെറിയ പലഹാരക്കടയിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചാണ് 1987 ൽ ലീ ഒരു പലചരക്ക് കട ആരംഭിക്കുന്നത്. ഇന്ന് അത് 531 മില്യണ്‍ ഡോളര്‍ വരുമാനമുള്ള കമ്പനിയായി വളർന്നിരിക്കുന്നു. മലേഷ്യൻ മാർക്കറ്റിലെ അതിനിർണ്ണായക ഘടകം കൂടിയാണ് ലീയുടെ 99 സ്പീഡ് മാര്‍ട്ട് റീട്ടെയ്ല്‍ ഹോള്‍ഡിങ്സ് ബി.എച്ച്.ഡി.

Also Read: അലസമായി റോഡ് മുറിച്ചു കടന്ന അമ്മയെ അപകടത്തിൽ നിന്നും രക്ഷിച്ച മകൾ ; വൈറലായ വീഡിയോ കാണാം

കഠിനാധ്വാനം മുതൽമുടക്കാക്കി ഒരാൾ അധ്വാനിച്ചാൽ വിജയത്തിലെത്താം എന്നതിന്റെ ഉദാഹരണമാണ് ലീയുടെ വിജയം. ‘എന്നെ ഞാന്‍ തന്നെ സഹായിക്കണമായിരുന്നു. എന്‍റെ ശാരീരിക അവസ്ഥ കാരണം എന്നെ ആരും ജോലിക്കെടുത്തിരുന്നില്ല അതാണ് എന്റെ വിജയരഹസ്യം’ എന്നാണ് തന്റെ വിജയത്തെ പറ്റി ലീ പറയുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 99 സ്പീഡ് മാര്‍ട്ട് റീട്ടെയ്ല്‍ ഹോള്‍ഡിങ്സ് ബി.എച്ച്.ഡി ക്ക് 3000 സ്റ്റോറുകൾ തികക്കുക എന്ന ലക്ഷ്യവുമായി തന്റെ കഠിനാധ്വാനം തുടരുകയാണ് ലീ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News