നടൻ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗ്ഗീസ്

നടൻ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ്  അജു വർഗ്ഗീസ്. ടി.എസ്.രാജു അന്തരിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാര്‍ത്ത ഷെയർ ചെയ്തതിനാണ് അജു വർ​​ഗീസ് മാപ്പ് ചോദിച്ചത്. താൻ കാണിച്ചത് വലിയ അബദ്ധമാണെന്നും വ്യാജ വാര്‍ത്ത ഷെയർ ചെയ്തത് തെറ്റായിപ്പോയെന്നും  അജു വർഗ്ഗീസ് ടി.എസ്.രാജുവിനോട് പറഞ്ഞു.

Also Read:മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചു വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

‘ദി ഷൊ മസ്റ്റ് ഗൊ ഓൺ’ എന്ന ടി.എസ്.രാജുവിന്റെ സിനമാ ഡയലോഗ് മനസിൽ തങ്ങി നിറഞ്ഞിരുന്നു.അത് പറഞ്ഞ നടൻ മരിച്ചെന്ന് അറിഞ്ഞപ്പോൾ ഉള്ളിൽ തട്ടിയാണ് പോസ്റ്റ് ഷെയർ ചെയ്തു പോയതെന്നും അജു പറഞ്ഞു.

അതേസമയം അജുവിനോട് പിണക്കമില്ലെന്നും തന്നോട് ക്ഷമ ചോദിക്കണ്ടെന്നും ടി.എസ് രാജു അജുവിനെ ആശ്വസിപ്പിച്ചു.

Also Read:ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നു; വ്യാജവാർത്തയിൽ പ്രതികരണവുമായി ടി എസ് രാജു

സോഷ്യൽ മീഡിയയിൽ താൻ അന്തരിച്ചു എന്ന വ്യാജവാർത്ത പരന്നതിനു പിറകെ പ്രതികരണവുമായി സിനിമാ താരം ടി എസ് രാജു രം​ഗത്തെത്തിയിരുന്നു. ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്നായിരുന്നു ടി എസ് രാജു പ്രതികരണം. സോഷ്യല്‍ മീഡിയയിലെ പ്രചരണം കണ്ട് പലരും ഇന്ന് അദ്ദേഹത്തെ നേരിട്ട് ഫോണിൽ വിളിക്കുകയായിരുന്നു. വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News