നടൻ ടി പി മാധവന് വിട; മൃതദേഹം സംസ്കരിച്ചു

T P MADHAVAN

അന്തരിച്ച നടൻ ടി പി മാധവന് സംസ്കാരിക കേരളത്തിന്റെ വിട. മൃതദേഹം   തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ കൊല്ലത്തായിരുന്നു അന്ത്യം.

ALSO READ; ‘ലഹരി ഉപയോഗിച്ചിട്ടില്ല’;  പാർട്ടിയെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി

പത്തനാപുരം ഗാന്ധിഭവനിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.മകൻ രാജാകൃഷ്ണ മേനോനാണ് ടി പി മാധവൻ്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്.ടിപി മാധവന്റെ ആഗ്രഹപ്രകാരമാണ് ശാന്തി കവാടത്തിൽ മൃതദേഹം സംസ്കരിച്ചത്.

ALSO READ; കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ജയം എസ്എഫ്ഐ വിരുദ്ധ പ്രചാരണങ്ങൾക്കുള്ള തിരിച്ചടി: പി എം ആർഷോ

തൈക്കാട് ഭാരത് ഭവനിൽ സംസ്ഥാന സർക്കാരിനായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അന്തിമോപചാരമർപ്പിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രിമാരായ വി ശിവൻകുട്ടി, ഗണേഷ് കുമാർ, ചിഞ്ചു റാണി, എം മുകേഷ് എം എൽ എ തുടങ്ങി, സിനിമ-സീരിയൽ മേഖലയിലുള്ളവരും, സംസ്കാരിക പ്രവർത്തകരുമടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ ഭാരത് ഭവനിലേക്ക് എത്തി.ടി പി മാധവന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് തീരാ നഷ്ടമെന്ന് മന്ത്രിമാരായ സജി ചെറിയാനും, ഗണേഷ് കുമാറും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News