അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്.ഇന്ന് വൈകുന്നേരം 4.30 ന് കൊച്ചി രവിപുരം ശ്മാനത്തിൽ നടക്കും.ഞായറാഴ്ചയായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു കെ ജി ജോർജ് മരണപ്പെടുന്നത്. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ അടക്കം ലഭിച്ച പ്രതിഭയാണ് കെ ജി ജോർജ്.

ALSO READ:ബിജെപി എംഎൽഎയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ചനിലയില്‍

അതേസമയം കെ ജി ജോർജിന്റെ നിര്യാണത്തിൽ സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയൻ നിര്യാണത്തിൽ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത് . സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നുവെന്നും, കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ALSO READ:കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് നിത്യ സ്മാരകമൊരുങ്ങുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News