കെ പി ഹരിഹരപുത്രൻ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച എഡിറ്റർമാരിൽ ഒരാൾ

മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു.79 വയസ്സായിരുന്നു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.മലയാള സിനിമയിൽ തന്‍റേതായ ഒരിടം അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മലയാളികളുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന ഒരു പിടി ഹിറ്റ് സിനിമകളുടെ എഡിറ്റിങ് നിർവഹിച്ചത് അദ്ദേഹം ആയിരുന്നു.

ALSO READ: നെയ്യാർ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രന്

സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, അനിയൻ ബാവ ചേട്ടൻ ബാവ ,പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു ,തൊമ്മനും മക്കളും തുടങ്ങി എൺപതോളം സിനിമകളിൽ അദ്ദേഹം തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് .1971 ൽ പുറത്തിറങ്ങിയ ” വിലയ്ക്കുവാങ്ങിയ വീണ” എന്ന സിനിമയിലൂടെ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറുടെ കുപ്പായമണിഞ്ഞു .തുടർന്ന് കെ ശങ്കുണ്ണിയുടെ” വിത്തുകൾ” എന്ന സിനിമയിലൂടെ അസ്സോസിയേറ്റ് എഡിറ്ററായി.

ALSO READ: മധുരയില്‍ ട്രെയിൻ തീപിടിത്തത്തിൽ മരണം 10 ആയി; നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാരും റെയിൽവെയും

കള്ളിയങ്കാട്ട് നീലി എന്ന 1979 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സ്വതന്ത്ര്യ എഡിറ്ററായി പ്രവർത്തിച്ചു .’ദ ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി ‘ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി എഡിറ്റിംഗ് നിർവഹിച്ചത് .അര നൂറ്റാണ്ടായി മലയാള സിനിമയിൽ സജീവ പങ്കാളിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ മധുപാൽ ഉൾപ്പെടെടെയുള്ള സഹപ്രവർത്തകർ അനുശോചനം രേഖപെടുത്തി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News