സ്ത്രീ പ്രതിനിധ്യം ഉറപ്പാക്കിയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര മേളയിൽ ആദ്യമായി മുതിർന്ന നടിമാരെ ആദരിക്കുന്നുവെന്നും പതിനഞ്ചാം തീയതിയാണ് ആദരിക്കുന്ന ചടങ്ങെന്നും അദ്ദേഹം അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് സമൂഹത്തിൽ ഒരുപാട് ചർച്ച ചെയ്തു. സ്ത്രീ സുരക്ഷയ്ക്ക് ഇന്ത്യയിൽ ആദ്യമായി ഒരു റിപ്പോർട്ട് തയ്യാറാക്കിയത് കേരളത്തിൽ ആണ്. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് എല്ലാ നിയമ പരിരക്ഷയും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
Also Read:സ്ത്രീപ്രതിഭകളെ ആദരിക്കുന്ന വേദി കൂടിയാണ് ഇത്തവണത്തെ ചലച്ചിത്രമേളയെന്ന് പ്രേംകുമാർ
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീപ്രതിഭകളെ ആദരിക്കുന്ന വേദി കൂടിയാണ് ഇത്തവണത്തെ ചലച്ചിത്രമേളയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖ ഭാഷണത്തിൽ പറഞ്ഞു.
Also Read: ഐഎഫ്എഫ്കെ; ഡെലിഗേറ്റ്സിന് സിനിമകള്‍ കാണാനായി റിസര്‍വ് ചെയ്യാം ‘ഫെസ്റ്റിവല്‍ ആപ്പ്’ വഴി
സിനിമയ്ക്ക് എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് ഒരു ഭാഷയുണ്ട്, വികാരങ്ങളുടെ ഭാഷയാണ് അത്. പുതിയ നവോത്ഥാനത്തിലേക്ക് നയിക്കാന്‍ ഉള്ള ശക്തിയുണ്ട് ആ ഭാഷയ്ക്ക്. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മുണ്ടക്കൈ, ചൂരല്‍മലയിലെ ദുരന്ത ബാധിതരെ ഓര്‍മിക്കുന്നു. വയനാടിന് ധനസഹായം നിഷേധിച്ചവരോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതായും പ്രേംകുമാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here