ജന്മശതാബ്ധി വർഷത്തിൽ മൃണാൾ സെന്നിന് മേളയുടെ ആദരം

ഇന്ത്യൻ നവതരംഗ സിനിമയിലെ പ്രതിഭ മൃണാൾ സെന്നിന് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. സെന്നിന്റെ ജന്മശതാബ്ധി വർഷത്തിൽ അഞ്ചു സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ടാണ് മേള ആദരമൊരുക്കുന്നത്.

ALSO READ: ലോകത്തിലെ ഏറ്റവും നീളമുള്ള മുടി; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരി

മൃണാൾ സെന്നിന് ആദ്യമായി ദേശീയാംഗീകാരം നേടിക്കൊടുത്ത ഭുവൻ ഷോം, കൽക്കട്ട 71, ഏക് ദിൻ പ്രതിദിൻ, അകാലേർ സന്ധാനെ,പാദാദിക് എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. സെന്നിന്റെ കൽക്കട്ട സിനിമാത്രയത്തിൽ ഉൾപ്പെട്ട കൽക്കട്ട 71, പാദാദിക് എന്നീ ചിത്രങ്ങൾ എഴുപതുകളിലെ ബംഗാളിന്റെ നേർചിത്രമാണ് പ്രമേയമാക്കിയിരിക്കുന്നത്. പോലീസ് വാനിൽ നിന്നും രക്ഷപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകന്റെ കഥയാണ് പദടിക് പങ്കുവയ്ക്കുന്നത്.

ALSO READ: അസ്വസ്ഥതയല്ല, വാത്സല്യം; കണ്ണിൽ കൈതട്ടിയതിൽ ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര അവാർഡും കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതിയും നേടിയ ഏക് ദിൻ പ്രതിദിൻ ഒരു പെൺകുട്ടിയുടെ തിരോധാനവും തുടർന്നുള്ള സംഭവങ്ങളും ചർച്ച ചെയ്യുന്നു. 1943 ലെ ബംഗാൾ ക്ഷാമമാണ് അകാലേർ സന്ധാനെയുടെ പ്രമേയം. മൃണാള്‍സെന്നിൻ്റെ ജീവിതവും സിനിമയും സമഗ്രമായി അവതരിപ്പിക്കുന്ന എക്സിബിഷനും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മുഖ്യവേദിയായ ടാഗോർ തിയേറ്ററിലാണ് എക്സിബിഷൻ സംഘടിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News