‘നടിയുടെ തലയിൽ തട്ടമില്ല’, എങ്കിൽ ഫിലിം ഫെസ്റ്റിവൽ നടത്തേണ്ട’, ഇറാനിൽ വിവാദ ഉത്തരവെന്ന് റിപ്പോർട്ട്

നടിയുടെ തലയിൽ തട്ടമില്ലെന്ന കാരണം കാണിച്ച് ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട്. ഇറാനിയൻ നടി സൂസൻ തസ്ലീമിയയെ വച്ച് ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷൻ (ISFA) പുറത്തിറക്കിയ പോസ്റ്ററാണ് വിവാദമായ ഉത്തരവിന് കാരണമായിരിക്കുന്നത്.

ALSO READ: ‘മനസുകൊണ്ട് സേവനം ചെയ്യുന്നവരാകണം ഡോക്ടര്‍മാര്‍’; കൈരളി ടിവിയുടെ പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് മമ്മൂട്ടി

12 വർഷങ്ങളായി നടന്നുവരുന്ന ചലച്ചിത്രോത്സവമാണ് ഇറാനിൽ നിരോധിക്കപ്പെട്ടിരിക്കുന്നത്. സെപ്തംബറിൽ തീരുമാനിച്ചിരുന്ന ഈ ചലച്ചിത്രോത്സവം നടത്തേണ്ടെന്ന തീരുമാനം പുറപ്പെടുവിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിജാബണിയാത്ത യുവതിയുടെ ചിത്രം പോസ്റ്ററിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചതായിട്ടാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ALSO READ: ഒരാൾക്കല്ലേ അവാർഡ് കിട്ടൂ, ആൾക്ക് ആശംസകൾ; പ്രതികരിച്ച് ദേവനന്ദ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News