‘ദി കേരള സ്റ്റോറി’ ഒരു പ്രൊപ്പഗണ്ട ചിത്രം, രാഷ്ട്രീയമാണ്: അനുരാഗ് കശ്യപ്

ദി കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്നും അതില്‍ രാഷ്ട്രീയമുണ്ടെന്നും പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്.76ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

“ദി കേരള സ്റ്റോറി പോലെ പ്രൊപ്പഗണ്ട സിനിമകൾ ഒരുപാട് നിർമ്മിക്കപ്പെടുന്നു.അത് രാഷ്ട്രീയമാണ്.  സത്യസന്ധമായി പറഞ്ഞാൽ ഇന്നത്തെ കാലത്ത് നിങ്ങൾക്ക് രാഷ്ട്രീയത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഇത്തരം സിനിമകള്‍ നിരോധിക്കുന്നതിനും എതിരാണ്. എന്നാല്‍ ഇതിനെതിര ഒരു ആന്‍റി പ്രൊപ്പഗണ്ട ചിത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ”- അദ്ദേഹം പറഞ്ഞു.

“ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരു ആക്ടിവിസ്റ്റായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാൻ സിനിമ ചെയ്യുന്നു. എന്‍റെ സിനിമ യാഥാർത്ഥ്യത്തെയും സത്യത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം, അതിന്റെ രാഷ്ട്രീയം ആ സിനിമയ്ക്ക് ചുറ്റുമുള്ള ലോകത്തിന്‍റെ രാഷ്ട്രീയത്തിൽ നിന്നും, ആ ലോകത്തിന്റെ സത്യങ്ങളിൽ നിന്നും വസ്തുതകളിൽ നിന്നുമാണ് വരേണ്ടത് ” -അനുരാഗ് കൂട്ടിച്ചേര്‍ത്തു.

ALSO READ: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് യുവതി

അതേസമയം,  76-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ തന്‍റെ പുതിയ ചലച്ചിത്രമായ കെന്നഡി പ്രിമീയര്‍ ചെയ്ത സന്തോഷത്തിലാണ് അനുരാഗ് കശ്യപ്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ ഏഴ് മിനിറ്റ് നീണ്ട അഭിനന്ദന കരഘോഷം ഈ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനിലെ മിഡ് നൈറ്റ് പ്രീമിയറായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഈ വർഷം ഫെസ്റ്റിവലിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളിൽ ഒന്നായിരുന്നു കെന്നഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News