‘പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ…’ 24 വര്‍ഷത്തിന് ശേഷം വിയന്നയില്‍ നിന്ന് വിഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍

1999-ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് മഴവില്ല്. ദിനേശ് ബാബു സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത്, പ്രവീണ, പ്രീതി എന്നിവരാണ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READടീസറിൽ മുഴുവൻ അടിയുടെ ഇടിയുടെ പുകിൽ; ‘ഫൈറ്റ് ക്ലബ്’ വിസ്മയിപ്പിക്കുമോ?

ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ 24 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന വിയന്നയില്‍ എത്തി ഓര്‍മ്മ പുതുക്കുയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ…’ എന്ന പാട്ടും പാടി വിയന്നയില്‍ നിന്നുള്ള രസകരമായ വിഡിയോയും കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍മീഡിയില്‍ പങ്കുവെച്ചു.

ALSO READആൺകുട്ടികളോടുള്ള അതേ ഫീലാണ് അവളോടും തോന്നിയത്, വീട്ടുകാർ പ്രകൃതി വിരോധി എന്ന് വരെ വിളിച്ചു; കാതലിലെ ഫെമി മാത്യു പറയുന്നു

”24 വര്‍ഷങ്ങള്‍ക്ക് ശേഷം വിയന്നയിലെ അതേ സ്ഥലത്ത്, മഴവില്ല് എന്ന സിനിമയുടെ ചിത്രീകരണം നടത്തിയ സ്ഥലം. പ്രേറ്റര്‍ പാര്‍ക്കിലെ ഭീമന്‍ ചക്രവും മനോഹരമായ മരങ്ങളും പ്രിയപ്പെട്ടവരും ചേരുമ്പോള്‍ ഈ നിമിഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നു. യഥാര്‍ത്ഥ മഴവില്ലു കുറച്ചുകൂടി മാജിക് ചേര്‍ക്കുന്നു…” എന്നും വിഡിയോയ്ക്കൊപ്പം താരം കുറിച്ചു. വിഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റ്ുമായി എത്തിയത്.”ഈ അവസരത്തില്‍ ചോദിക്കാമോ എന്നറിയില്ല. എന്നാലും ചോദിക്കുവാ,നിങ്ങള്‍ക്ക് ഒന്നും പ്രായം ആകില്ലേ എപ്പോ കണ്ടാലും ഇങ്ങനെ തന്നെ..എന്നൊക്കെയുള്ള കമന്റുകളും വിഡിയോയ്ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News