ചലചിത്ര– മാധ്യമ പ്രവർത്തകൻ റഹീം പൂവാട്ടുപറമ്പ്‌ അന്തരിച്ചു

ചലചിത്ര– മാധ്യമ പ്രവർത്തകൻ റഹീം പൂവാട്ടുപറമ്പ്‌ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്‌ ഗവ. മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. അൽ അമീൻ, കേരള ടൈംസ്‌ പത്രങ്ങളിൽ റിപ്പോർട്ടർ, സിനിമാ മാസികകളുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചേനപ്പറമ്പിലെ ആനക്കാര്യം, സുഖവാസം, പൂനിലാവ്‌ തുടങ്ങിയ സിനിമകൾക്കും ഹൃസ്വചിത്രങ്ങൾക്കും കഥ എഴുതി.

ALSO READ: ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ഇതോ? പേര് കണ്ടെത്തി സോഷ്യൽമീഡിയ

നിരവധി താരോത്സവങ്ങളും സാംസ്‌കാരിക പരിപാടികളും പല സംഘടനകൾക്കും ടെലിവിഷൻ ചാനലുകൾക്കുമായി സംഘടിപ്പിച്ചു. സിനിമ പ്രൊഡക്ഷൻ മേഖലയിലും സജീവമായിരുന്നു. പ്രൊഡക്ഷൻ മേഖലയിലെത്തുന്നത്‌ ധ്വനി സിനിമയുടെ പിആർഒ ആയാണ്‌. ടൗൺ ഹാളിലെ പൊതുദർശനത്തിന്‌ ശേഷം മൃതദേഹം മെഡിക്കൽ കോളേജിൽ പഠനത്തിനായി വിട്ടുനൽകി. ഭാര്യ: റീന. മക്കൾ: ഡോ. പ്രിയങ്ക, രാഹുൽ റഹീം(സബ്‌ എഡിറ്റർ, സുപ്രഭാതം) മരുമകൻ: നിധിൻ അൽ അമീൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News