വാട്ടർ മാർക്ക് ചതിച്ചാശാനേ! തിയറ്ററിൽ സിനിമ മൊബൈലിൽ പകർത്തിയവർ കുടുങ്ങിയത് ഇങ്ങനെ

Jebi_arrest_Film-Piracy

ധനുഷ് നായകനാകുന്ന രായൻ സിനിമ തിയറ്ററിൽ മൊബൈൽ ഫോണിൽ പകർത്തിയയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മധുര സ്വദേശി ജെബി സ്റ്റീഫൻരാജിനെയാണ് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപത്തെ ഏരീസ് പ്ലസ് തിയറ്ററിൽനിന്ന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. പൃഥ്വിരാജിന്‍റെ ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയുടെ ടെലഗ്രാമിൽ പ്രചരിച്ച വ്യാജപതിപ്പിലെ വാട്ടർമാർക്കാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. വാട്ടർമാർക്കിൽ തിയേറ്ററിന്‍റെ പേരും മൊബൈലിൽ പകർത്തിയ സമയവും ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ജെബി സ്റ്റീഫൻരാജിനെ കുടുക്കിയത്. രണ്ടു മാസത്തോളം ഏഴ് ഫോണുകൾ കേന്ദ്രീകരിച്ച് തിയറ്റർ ജീവനക്കാരുടെ സഹകരണത്തോടെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

ഗുരുവായൂരമ്പലനടയിൽ റിലീസായ മെയ് 16ന് ഏരീസ് പ്ലസിൽ ജെബി സ്റ്റീഫൻരാജ് എത്തി, സിനിമ മുഴുവൻ മൊബൈലിൽ ചിത്രീകരിച്ചു. ഏറ്റവും പുറകുവശത്തെ റീക്ലെയ്നർ സീറ്റിൽ കപ്പ് വെക്കുന്ന ഭാഗത്ത് ചെറിയ ട്രൈപോഡ് സ്ഥാപിച്ചാണ് സിനിമ പകർത്തിയത്. സിനിമ റിലീസായതിന് പിറ്റേദിവസം വ്യാജപതിപ്പ് ടെലഗ്രാമിൽ പ്രചരിച്ചു. ഇതോടെ നിർമാതാവായ സുപ്രിയ മേനോൻ കൊച്ചി സൈബർസെല്ലിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് തിയേറ്ററും സിനിമ പകർത്തിയ സമയവും പൊലീസിന് ലഭിച്ചത്. പിന്നീട് റീക്ലെയ്നർ സീറ്റ് ബുക്ക് ചെയ്യുന്നവരെ ജീവനക്കാർ നിരീക്ഷിച്ചുവരികയായിരുന്നു.

Also Read- ധനുഷിന്‍റെ ‘രായൻ’ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമം; വ്യാജ പതിപ്പ് ഇറക്കുന്ന സംഘം അറസ്റ്റിൽ

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സിനിമ പകർത്തിയയാളെക്കുറിച്ച് ഏകദേശവിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം രായൻ റിലീസ് ചെയ്തപ്പോൾ ഇതേ സീറ്റുകൾ ബുക്ക് ചെയ്ത് ജെബി സ്റ്റീഫൻരാജനും സുഹൃത്ത് സുരേഷും തിയറ്ററിലെത്തി. സംശയം തോന്നിയ തിയറ്റർ ജീവനക്കാർ വഞ്ചിയൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ജെബി സ്റ്റീഫൻരാജിനെ അറസ്റ്റു ചെയ്തു. സുരേഷിന് കൃത്യത്തിൽ പങ്കില്ലെന്ന് മനസിലായതോടെ വിട്ടയച്ചു.

റിലീസ് ദിവസം തിയറ്ററിൽനിന്ന് മൊബൈലിൽ സിനിമ പകർത്തി ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്ന സംഘത്തിൽപ്പെട്ടയാളാണ് ജെബി സ്റ്റീഫൻരാജെന്ന് പൊലീസ് പറയുന്നു. സിനിമയുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന തമിൾറോക്കേഴ്സ് എന്ന സൈറ്റിലാണ് ജെബി സിനിമകൾ അപ്ലോഡ് ചെയ്യാറുള്ളത്. തമിഴ്നാട്ടിലെയും കേരളത്തിലെയും തിയറ്ററുകളിൽനിന്ന് ഇയാൾ നേരത്തെയും സിനിമകൾ പകർത്തിയിരുന്നതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News