പത്മരാജന്‍റെ ചെറുകഥ വെള്ളിത്തിരയിലെത്തുന്നു, ‘പ്രാവ്’ ത്രില്ലറും റൊമാന്‍സും ഹ്യൂമറും എല്ലാം ചേര്‍ന്നതെന്ന് സംവിധായകന്‍, സ്വീകാര്യത നേടി ട്രെയ്ലര്‍

കഥകളുടെ ഗന്ധർവ്വൻ പത്മരാജന്‍റെ ചെറുകഥയെ അവലംബമാക്കി ചിത്രീകരിച്ച സിനിമ പ്രാവിന്‍റെ റിലീസിനു മുൻപായുള്ള പ്രെസ്സ് മീറ്റ് കൊച്ചിയിൽ നടന്നു. സിനിമയെ കുറിച്ചുള്ള അനുഭവങ്ങളും പ്രതീക്ഷകളും അഭിനേതാക്കളും അണിയറ പ്രവർത്തകരും പ്രെസ് മീറ്റിൽ പങ്കുവെച്ചു. ദുൽഖർ സൽമാന്റെ വെ ഫെയറെർ ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

മലയാളിയുടെ ആസ്വാദന തലങ്ങളെ മാറ്റിമറിച്ച അനശ്വര കലാകാരൻ പത്മരാജന്‍റെ ഒരു ചെറുകഥ കൂടി ചലച്ചിത്ര ഭാഷ്യമെടുക്കുകയാണ് പ്രാവ് എന്ന ചിത്രത്തിലൂടെ. പി പത്മരാജൻ്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കി  നവാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ALSO READ: ‘പ്രാവ് ഉടൻ പ്രേക്ഷകരിലേക്ക്’: ഫാമിലി എന്‍റര്‍ടെയ്നര്‍ ചിത്രത്തിൻ്റെ ട്രെയ്ലര്‍ പുറത്തുവിട്ട് ദുൽഖർ സൽമാൻ

ത്രില്ലര്‍ സിനിമയാണോ എന്ന് ചോദിച്ചാല്‍ ആണ്, റൊമാന്‍സ് ഉണ്ടോ എന്ന് ചോദിച്ചാല്‍ അതുണ്ട്, ഹ്യൂമറും ഉണ്ട്. ഏതെങ്കിലും ഒരു ജോണറില്‍ മാത്രമായി ഉള്‍പ്പെടുത്താന്‍ ക‍ഴിയുന്ന സിനിമയല്ലെന്നും വേണമെങ്കില്‍ ഒരു ഇമോഷണല്‍ ഡ്രാമ എന്ന് പറയാമെന്നും സംവിധായകൻ നവാസ് അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ,, യാമി സോന, നിഷാ സാരംഗ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്.നിർമ്മാതാവിനും ഇത്തരമൊരു കഥയിൽ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയാണ്

ഈ അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ ഒരു ചിത്രം പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാവില്ല. കഥയ്ക്ക് അത്രയും ആ‍ഴമുണ്ടെന്നും അതാണ് തന്നെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും നിര്‍മ്മാതാവ് തകഴി രാജശേഖരൻ പറഞ്ഞു.

ALSO READ: നിപ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴവും വെള്ളിയും അവധി

ബിജിപാൽ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ബി കെ ഹരിനാരായണൻ ആണ് ഗാനങ്ങൾക്ക് വരികൾ എഴുതിയത്.
നേരത്തെ മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയായിരുന്നു പ്രാവ് ടൈറ്റിൽ പോസ്റ്ററിന്റെ പ്രകാശനം നിർവഹിച്ചത്. കഴിഞ്ഞ ദിവസം സൂപ്പർ താരം ദുൽഖർ സൽമാന്‍ സോഷ്യൽ മീഡിയയയിലൂടെ ചിത്രത്തിന്‍റെ ട്രെയ്ലര്‍ റിലീസ് ചെയ്തിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News