ചലച്ചിത്ര പ്രവർത്തകൻ കെ എസ് ബൈജു പണിക്കർ അന്തരിച്ചു

ചലച്ചിത്ര പ്രവർത്തകനും ഗായകനും കലാ സാംസ്കാരിക സംഘാടകനുമായ കെ എസ് ബൈജു പണിക്കർ അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഒരു മെയ് മാസപ്പുലരിയിൽ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണ്. മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷൻ പരിപാടികളുടെയും നിർമ്മാതാവായി പ്രവർത്തിച്ചിട്ടുണ്ട്.

ഗോവ- തിരുവനന്തപുരം ചലച്ചിത്ര മേളകളിലെ നിറസാന്നിധ്യമാണ്. നിരവധി കലാ- സൗഹൃദ സംഘങ്ങളുടെ സാരഥിയായിരുന്നു. വെള്ളറട വിപിഎം ഹയർ സെക്കന്ററി സ്ക്കൂൾ മാനേജരും എയ്‌ഡഡ്‌ സ്കൂൾ മാനേജർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

ഭാര്യ : ബിന്ദു കെആർ, മക്കൾ: ജഗൻ ബി പണിക്കർ, അനാമിക ബി പണിക്കർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും.

Also Read: കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News