സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്റെ സംസ്‌കാരം നാളെ

അന്തരിച്ച പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്റെ സംസ്‌കാരം നാളെ. മൃതദേഹം ഇന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ രാവിലെ വഴുതക്കാട്ടെ വസതിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് വൈകുന്നേരത്തോടെ ശാന്തി കവാടത്തില്‍ സംസ്‌കരിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മലയാളത്തിലെ ഒട്ടേറെ ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവാണ്. പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, പത്താമുദയം, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച സിനിമകളാണ്.

Also Read: പോക്സോ കേസുകളിൽ ഒത്തുതീർപ്പ് വേണ്ട: അലഹബാദ് ഹൈക്കോടതി

‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു ഗാന്ധിമതി ഫിലിംസിന്റെ ആദ്യ സിനിമ. മുപ്പതോളം സിനിമകളുടെ നിര്‍മാണവും വിതരണവും നിര്‍വഹിച്ചു. സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലും ഗാന്ധിമതി ബാലന്‍ നിറസാന്നിധ്യമായിരുന്നു. അവതാരകയും സംരംഭകയുമായ സൗമ്യ ബാലന്‍, അനന്തപത്മനാഭന്‍ എന്നിവര്‍ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News