സിനിമാതാരം നിതിന്‍ ഗോപി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കന്നഡ നടന്‍ നിതിന്‍ ഗോപി (39) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മാതാപിതാക്കള്‍ക്കൊപ്പം ബംഗളൂരുവിലായിരുന്നു താമസം.

ടിവി സീരിയല്‍ സംവിധായകന്‍ കൂടിയായ നിതിന്‍ ഗോപി ഹലോ ഡാഡി, കേരളീയ കേസരി, മുത്തിനന്ത ഹെന്ദാടി തുടങ്ങിയ സിനിമകളിലൂടെയാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്. പ്രമുഖ നടന്‍ വിഷ്ണുവര്‍ധനൊപ്പം സാഹസ സിംഹ എന്ന ചിത്രത്തില്‍ അഭിനയിച്ച് ബാലതാരമായിരുന്നപ്പോള്‍ തന്നെ നിതിന്‍ ഗോപി പേരെടുത്തിരുന്നു.

‘രാസാക്കണ്ണ്’ പാടി വടിവേലു;കണ്ണ് നിറഞ്ഞ് കമല്‍ഹാസന്‍;വൈറലായി വീഡിയോ

https://www.kairalinewsonline.com/kamalhassan-in-tears-after-hearing-rasakannu

പുനര്‍വിവാഹ എന്ന പേരില്‍ നിതിന്‍ ഗോപി സംവിധാനം ചെയ്ത സീരിയല്‍ പ്രേക്ഷക ശ്രദ്ധ നേടി. ചില തമിഴ് സീരിയലുകളുമായും നിതിന്‍ ഗോപി സഹകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News