സൂര്യ ബെർത്ത് ഡേ സ്പെഷ്യൽ; ‘വാരണം ആയിരം’ വീണ്ടും റീ റിലീസ്

തമിഴ് സിനിമയിലെ റൊമാന്റിക് ഹീറോ സൂര്യയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ജൂലൈ 23 ന് ചിത്രം ‘വാരണം ആയിരം’ വീണ്ടും ആ​ഗോളതലത്തിൽ റിലീസിനെത്തുകയാണ്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് പ്രതികരണമറിയിച്ചെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ജൂലൈ 21-നും മറ്റ് രാജ്യങ്ങളിൽ ജൂലൈ 19-നുമാണ് ചിത്രം റിലീസ് ചെയ്യുക.

2008-ൽ ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യ, കൃഷ്ണ എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് താരം എത്തിയത്. ഒപ്പം സിമ്രാൻ, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുട‌ങ്ങിയവരും നായികമാരായി. സൂര്യയുടെ കരിയറിനെ അടയാളപ്പെടുത്തിയ ചിത്രമാണ് വാരണം ആയിരം. കങ്കുവ ആണ് സൂര്യയൂടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. സൂര്യയുടെ 42-മത് ചിത്രമാണ് കങ്കുവ.

also read; പതിനേഴുകാരനെ വെടിവെച്ചുകൊന്നതില്‍ കലാപമടങ്ങാതെ ഫ്രാന്‍സ്; പ്രതിഷേധം മറ്റ് രാജ്യങ്ങളിലേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News