ആൻ്റണി പെരുമ്പാവൂരിൻ്റെ മാതാവിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

ചലച്ചിത്ര നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മലയാള സിനിമാ ലോകം. മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ, സുപ്രിയ മേനോൻ, ബാബുരാജ്, ഇടവേള ബാബു, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങി നിരവധിപ്പേർ ആന്റണിയുടെ വീട്ടിൽ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു ഏലമ്മയുടെ അന്ത്യം. മാതൃദിനത്തിലാണ് ആന്റണിക്ക് അമ്മയെ നഷ്ടമായത്.

മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളാണ് ആന്റണി പെരുമ്പാവൂര്‍. 2000ല്‍ ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മ്മാണ കമ്പനി ആരംഭിച്ചു. എലോണ്‍ എന്ന മോഹന്‍ലാല്‍ ചിത്രമാണ് ആശിര്‍വാദ് സിനിമാസ് ഒടുവിലായി നിര്‍മിച്ചത്.

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറില്‍ തന്നെയാണ് ഒരുങ്ങുന്നത്. നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News