വയനാടിനായി ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നല്‍കി

വയനാടിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മയും. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി ചെന്നൈയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സ്വരൂപിച്ച 1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്തെ ഓഫിസിലെത്തി സന്ദര്‍ശിച്ചാണ് താരങ്ങള്‍ തുക കൈമാറിയത്. വയനാട്ടിലെ സര്‍ക്കാര്‍ പ്രഖ്യാപിത ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കി ദുരന്തബാധിതരെ കൂടുതല്‍ സുരക്ഷിതമായൊരു മേഖലയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ചലച്ചിത്ര താരങ്ങള്‍ തുക സ്വരൂപിച്ചത്.

ALSO READ: വയനാടിന് കൈത്താങ്ങുമായി യെസ് ഭാരത് വെഡിങ് കളക്ഷന്‍സ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ കൈമാറി

കേരള സ്‌ട്രൈക്കേഴ്‌സ് ഉടമ രാജ്കുമാര്‍ സേതുപതി, തമിഴ് ചലച്ചിത്ര താരങ്ങളായ സുഹാസിനി മണിരത്‌നം, ശ്രീപ്രിയ, ഖുശ്ബു സുന്ദര്‍, മീന സാഗര്‍, ലിസി ലക്ഷ്മി, ജി. സ്‌ക്വയര്‍, കല്യാണി പ്രിയദര്‍ശന്‍, കോമളം ചാരുഹാസന്‍, ശോഭന, റഹ്‌മാന്‍, മൈജോ ജോര്‍ജ്, ചാംപ്യന്‍ വുമണ്‍ തുടങ്ങിയവര്‍ തുക സ്വരൂപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വയനാട്ടിലെ അപ്രതീക്ഷിത ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവനും സ്വത്തും ജീവിതോപാധികളും നഷ്ടമായത്. അതേസമയം, അപകടത്തില്‍ കാണാതായവര്‍ക്കായി മേഖലയില്‍ ഇന്നു നടത്തിയ ജനകീയ തിരച്ചിലില്‍ 2 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News