വിജയ ചിത്രങ്ങളുടെ ആഘോഷം; അഡാറ് ലുക്കിലെത്തി മമ്മൂക്ക

തിയേറ്ററുകളിലും ഒടിടിയിലും ഒരുപോലെ വിജയമുണ്ടാക്കിയ മമ്മൂട്ടി ചിത്രങ്ങളായിരുന്നു കാതലും കണ്ണൂർ സ്ക്വാഡും. ഇപ്പോഴിതാ ചിത്രങ്ങൾ വിജയകരമായതിന്റെ ആഘോഷങ്ങളിൽ പങ്കെടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ആഘോഷങ്ങളിൽ പങ്കെടുത്ത മമ്മൂട്ടിയുടെ ലൂക്കാണ് വീണ്ടും വൈറലായിരിക്കുന്നത്. വെളുത്ത ജുബ്ബയിൽ അതീവ സുന്ദരനായിട്ടാണ് താരം എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഈ ലുക്കാണ് ഇപ്പോൾ ആരാധകരിലും ശ്രദ്ധനേടിയിരിക്കുന്നത്.

മമ്മൂട്ടിയും ഭാര്യ സുൽഫത്തും കാതലിലെ നായികാ ജ്യോതികയും എല്ലാം ആഘോഷ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ആഘോഷങ്ങളിൽ കാതലിലെയും കണ്ണൂർ സ്ക്വാഡിലെയും സഹപ്രവർത്തകരും പങ്കെടുത്തു. കാതലിലെ സംവിധായകൻ ജിയോ ബേബിയും ആഘോഷങ്ങളിൽ പങ്കെടുത്തു.

.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയം: തീരുമാനം നീളും

മലയാളം ക്രൈം ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട് , ശബരീഷ് വർമ്മ , കിഷോർ , വിജയരാഘവൻ എന്നിവരാണ് അഭിനയിച്ചത്. കണ്ണൂർ സ്ക്വാഡിൻ്റെ ഭാഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘത്തിൻ്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് സിനിമയുടെ നിർമാണം.

നവംബർ 23 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കാതൽ ദി കോർ. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 13 വർഷത്തിന് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിച്ച സിനിമ കൂടിയാണിത്. ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ALSO READ:  വൈറ്റമിൻ കുറവുണ്ടോ? ടെസ്റ്റുകൾ നടത്താൻ മടിക്കേണ്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News