നിങ്ങൾ ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ? ഇങ്ങനെ ഉണ്ടാക്കിയാൽ ടേസ്റ്റ് വേറെ ലെവൽ!

FILTER CHAYA

നിങ്ങൾക്ക് ചായ ഇഷ്ടമല്ലേ? ചായ ഇഷ്ചമല്ലാത്ത ആരെങ്കിലുമുണ്ടോ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ മനസ്സിൽ വിചാരിക്കുന്നതല്ലേ.ചായ അത് ചിലർക്കൊരു വികാരമാണ്. ചായ അഡിക്റ്റ് ആയവർ ഇപ്പോൾ നിരവധി പേരുണ്ട്. സോഷ്യൽ മീഡിയ റീൽസിലടക്കം ഇപ്പോൾ ചായ ട്രെൻഡിങ്ങാണ്. അതേസമയം വീട്ടിൽ നമ്മൾ ഉണ്ടാക്കുന്ന ചായയ്ക്ക് പലപ്പോഴും ഈ രുചി കിട്ടാറില്ല. പഠിച്ച പതിനെട്ട് അടവും എടുത്തിട്ടും വീട്ടിലെ ചായയ്ക്ക് കടയിലെ രുചി കിട്ടുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്. നിങ്ങൾക്കും ഈ പരാതിയുണ്ടോ? എങ്കിൽ കടയിലെപ്പോലെ നല്ല കിടിലൻ ചായ ഉണ്ടാക്കാനുള്ള ഒരു ട്രിക്ക് പറഞ്ഞുതരട്ടേ! എങ്കിൽ തുടർന്ന് വായിച്ചോളൂ…

ആവശ്യമായ ചേരുവകൾ

പാൽ- ആവശ്യത്തിന്
തേയില- ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
വെള്ളം- (ചൂടുവെള്ളം) ആവശ്യത്തിന്
ഏലയ്ക്ക- രണ്ട്
ഇഞ്ചി- ഒരു ചെറിയ കഷണം

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു കപ്പ് വെള്ളം അടുപ്പത്ത് വെച്ച് തിളപ്പിച്ച്
രണ്ട് ടീസ്പൂൺ തേയിലപ്പൊടി ചേർത്ത് തീ ഓഫ് ചെയ്ത ശേഷം ഇളക്കി ഏകദേശം അഞ്ച് മിനിറ്റ് നേരത്തേക്ക് സെറ്റ് ആവാൻ വെക്കുക. ഇനി അടുപ്പത്തേക്ക് മറ്റൊരു പാത്രം വെച്ച് പാൽ തിളപ്പിച്ചെടുക്കുക.രണ്ട് മൂന്ന് ഏലയക്കയും അൽപ്പം ഇഞ്ചിയും ചതച്ച് ചേർക്കുന്നത് സ്വാദ് ഇരട്ടിയാക്കും.

ഇനി ഒരു ഗ്ലാസ്സെടുത്ത് ഒന്നര ടീസ്പൂൺ പഞ്ചസാര അതിലേക്ക് ഇടുക. തുടർന്ന് തേയില വെള്ളം അരിച്ചു ചേർക്കുക. ഇനി അതിലേക്ക് തിളപ്പിച്ച പാൽ ഒഴിക്കുക.ഇനി ഇത് നന്നായി അടിച്ചെടുത്ത ഗ്ലാസിലേക്ക് പകർത്താം.അവസാനം മുകളിലായി രണ്ട് മൂന്ന് തുള്ളി പാലും തേയിലയും ചേർക്കുക. ഇതോടെ ആവി പറക്കും ചൂട് കിടിലൻ ചായ റെഡി… ഇനി നല്ല പലഹാരം കൂടി ഇതിനൊപ്പം ഉണ്ടെങ്കിൽ കലക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk