രാഷ്ട്രീയ ചൂടിലും വെന്തുരുകി മഹാരാഷ്ട്ര; സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം ഉടനെ

ലോക സഭാ തിരഞ്ഞെടുപ്പ് പടി വാതിക്കൽ എത്തിയിട്ടും സ്ഥാനാർഥി പ്രഖ്യാപനം നീളുന്നത് ഇരുവിഭാഗത്തെയും അണികൾ പ്രചാരണ പരിപാടികൾ വൈകുന്നതിൽ ആശങ്കയിലാക്കിയിരിക്കയാണ്. തൊണ്ണൂറ് ശതമാനം സീറ്റിലും ധാരണയായെന്ന് അവകാശപ്പെടുന്ന എൻ ഡി എ സഖ്യത്തിന്റെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. സീറ്റ് സംബന്ധിച്ച തർക്കങ്ങളില്ലെന്നും നാളെ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർക്കൊപ്പം സംയുക്ത വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

Also Read: തെരെഞ്ഞെടുപ്പ്‌ കമ്മിറ്റികളിൽ പ്രാധിനിധ്യമില്ല; വയനാട്ടിൽ ടി സിദ്ധിഖിന്‌ മുന്നിൽ കോൺഗ്രസ്‌ നേതാക്കളുടെ കൂട്ടയടി

23 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സഖ്യകക്ഷികളായ ശിവസേനയും എൻ സി പിയും സ്ഥാനാർഥികളെ ഇത് വരെ ഔദ്യോദികമായി പ്രഖ്യാപിച്ചിട്ടില്ല. അതെ സമയം രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവ നിർമ്മാൺ സേനയെ ഷിൻഡെ ശിവസേനയിൽ ലയിപ്പിക്കാനുള്ള ബിജെപി നീക്കത്തിൽ ഏക്‌നാഥ് ഷിൻഡെ അതൃപ്തി പ്രകടിപ്പിച്ചതോടെ തീരുമാനം വൈകുകയാണ്. ശിവസേന സ്ഥാപകനായ ബാൽ താക്കറെയുടെ മാനറിസങ്ങൾ സ്വന്തമായ രാജ് താക്കറെയെ മുന്നിൽ നിർത്തി ഉദ്ധവ് താക്കറെയെ നേരിടാനാണ് ബിജെപി തന്ത്രങ്ങൾ മെനയുന്നത്. എന്നാൽ ഷിൻഡെ കടുത്ത നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ ലയനം നീട്ടി വച്ചേക്കും.

എൻ സി പിയെയും, ശിവസേനയെയും നെടുകെ പിളർത്തിയെങ്കിലും ഉദ്ധവ് താക്കറെയുടെ കരുത്തിനെ നേരിടാൻ മുന്നണി ഇനിയും ശക്തമല്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിന് ബിജെപിയെ പ്രേരിപ്പിച്ചിരിക്കുന്നത്. മഹാ വികാസ് അഘാഡി സഖ്യത്തിൽ നാല് സീറ്റുകളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. പ്രധാനമായും സാംഗ്ലി, ഭീവണ്ടി സീറ്റുകൾ ചൊല്ലിയാണ് തർക്കം. കോൺഗ്രസും ശിവസേനയും തമ്മിലുള്ള തർക്കം പ്രകടമായത് കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ നിന്നും കോൺഗ്രസ് വിട്ടു നിന്നതോടെയാണ്.

Also Read: കണക്കില്ലാതെ ഇലക്ടറൽ ബോണ്ടും ഭാരത് ജോഡോയും സമർഗ്നിയും; കോൺഗ്രസിന് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് നേതാക്കൾ

പ്രകാശ് അംബേദ്ക്കറുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അംബേദ്‌കർ മുന്നോട്ട് വച്ച നിർദ്ദേശം പരിഗണിക്കാൻ ഉദ്ധവിനോടും ശരദ് പവാറിനോടും മഹാരാഷ്ട്ര കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, മഹാരാഷ്ട്രയിൽ നാല് പാർട്ടികൾ തമ്മിലുള്ള സഖ്യത്തിനുള്ള അംബേദ്കറുടെ നിർദ്ദേശത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. കൂടാതെ പരമ്പരാഗതമായി കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലമായ സാംഗ്ലി ലോക്‌സഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ താക്കറെ ശിവസേന ഏകപക്ഷീയമായി പ്രഖ്യാപിച്ചതും കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരിക്കയാണ്. തർക്കം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുമെന്ന പ്രതീക്ഷയിലാണ് ശരദ് പവാറും ഉദ്ധവ് താക്കറെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News