വേണ്ടത് 3500 മീറ്റര്‍ നീളത്തിലുള്ള റണ്‍വേ, എസ്റ്റേറ്റ് തൊഴിലാളികൾക്ക് സ്പെഷ്യൽ പാക്കേജ്, സാമൂഹികാഘാത അന്തിമറിപ്പോർട്ട് പുറത്ത്

ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹികാഘാത അന്തിമറിപ്പോർട്ട് പുറത്ത്. പദ്ധതിക്കായി വേണ്ടത് 3500 മീറ്റര്‍ നീളത്തിലുള്ള റണ്‍വേ. ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും,പുനരധിവാസവും ഉറപ്പ് വരുത്തണമെന്നും,ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക്‌ സ്പെഷ്യല്‍ പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ALSO READ: സംസ്ഥാനത്തുടനീളം അതിശക്തമായ മഴ; ഉന്നതതല യോഗം വിളിച്ച് മന്ത്രി കെ രാജൻ

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ്‌ ഡെവലപ്‌മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. ഇതിൻ്റെ അന്തിമ റിപ്പോർട്ടാണ് പ്രസദ്ധീകരിച്ചത്. 403 പേജുള്ള റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെയാണ്;

പദ്ധതിക്കായി 3500 മീറ്റർ നീളമുള്ള റൺവേയാണ് വേണ്ടിവരുക. റൺവേക്കായി വീണ്ടും പഠനം നടത്തി കൃത്യമായ സ്ഥലം അളന്നു തിട്ടപ്പെടുത്തും. പദ്ധതി പരോക്ഷമായി ബാധിക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നൽകണം. ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പ് വരുത്തണമെന്നും, ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക്‌ സ്പെഷ്യല്‍ പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പദ്ധതി പ്രദേശത്തെ ആരാധനാലയങ്ങള്‍ മാറ്റിസ്ഥാപിക്കാനും അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കാനും നടപടികള്‍ കൈക്കൊള്ളേണ്ടതാണ്‌.

ALSO READ: നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പടുത്തി; വീഡിയോ പങ്കുവെച്ച് മകൾ അർത്തന

149 വാര്‍ക്കകെട്ടിടങ്ങളെയും, 74 ഷീറ്റിട്ട കെട്ടിടങ്ങളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പൂര്‍ണ്ണമായും ഇത് ബാധിക്കും. 6 വാര്‍ക്കകെട്ടിടങ്ങളെയും, ഒരു ഷീറ്റിട്ട കെട്ടിടത്തെയും, ഒരു ഓടിട്ട കെട്ടിടത്തെയും ഭാഗികമായി ബാധിക്കും. കാര്യമായ പാരിസ്ഥിത പ്രശ്നങ്ങൾ ഇല്ലാതെ വിമാനത്താവളം നിർമ്മിക്കാൻ കഴിയുമെന്നും ആന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്തിമ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി അടുത്ത ദിവസം തന്നെ തെളിവെടുപ്പ് ആരംഭിക്കും. പദ്ധതി യാഥാർഥ്യമാകുമ്പോൾ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ അത് ഏതെല്ലാം തരത്തിലായിരിക്കും ബാധിക്കുക എന്നാണ് വിദഗ്‌ധ സമിതി പ്രധാനമായും പഠിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News