അവസാന നിമിഷങ്ങള്‍; പ്രതി സന്ദീപിനെ ഡോക്ടര്‍ വന്ദന പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലത്ത് യുവ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയുടെ കാലില്‍ നഴ്‌സ് മരുന്നുവെയ്ക്കുന്നതും ഇതിന് സമീപത്ത് പരിശോധനയ്ക്ക് നേതൃത്വം നല്‍കി ഡോക്ടര്‍ വന്ദന നില്‍ക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.
സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കാന്‍ പ്രതി സന്ദീപ് തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ഇന്നലെ രാത്രി അയല്‍വാസികളുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് സന്ദീപ് തന്നെ പൊലീസിനെ വിളിച്ചുവരുത്തി. തന്നെ കൊല്ലുന്നു എന്നു പറഞ്ഞായിരുന്നു ഇയാള്‍ പൊലീസിനെ വിളിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കാലില്‍ പരുക്കുണ്ടായിരുന്നതിനാല്‍ പൊലീസ് ഇടപെട്ട് ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

Also Read- ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്ട മനസ്; ഞാന്‍ പറഞ്ഞത് അവിടെത്തന്നെയുണ്ട്’; രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

ആശുപത്രിയില്‍ എത്തിയ പ്രതി സന്ദീപ് ശാന്തസ്വഭാവത്തിലായിരുന്നു. മരുന്നുവയ്ക്കുമ്പോഴും ഇയാള്‍ ശാന്തനായി കാണപ്പെട്ടു. വളരെ പെട്ടെന്നാണ് ഇയാള്‍ അക്രമാസക്തനായതും ആക്രമണം അഴിച്ചുവിട്ടതും. കൂടെവന്ന ബന്ധുവിനെയാണ് ഇയാള്‍ ആദ്യം കുത്തിയത്. തുടര്‍ന്ന് പുറത്തുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചു. ഇതിന് ശേഷമാണ് ഡോക്ടര്‍ വന്ദനയെ പ്രതി ആക്രമിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതി സന്ദീപ് അധ്യാപകനാണ്. എംഡിഎംഎ ഉപയോഗിച്ചതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Also Read- വന്ദന അച്ഛനും അമ്മയ്ക്കും ഏക മകള്‍, ആ കൊലക്കത്തി ആഴ്ന്നിറങ്ങിയത് ഒരു നാടിന്റെ പ്രതീക്ഷക്ക് മുകളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News