ഒടുവില്‍ മുട്ടുമടക്കി കേന്ദ്രം; ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു

സഞ്ജയ് സിങ് നയിക്കുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂഎഫ് ഐ) ഭരണസമിതിയെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണു നിര്‍ണായക നടപടി.

READ ALSO:നവകേരള സദസ് ചരിത്രവിജയമായി മാറി: ഇ പി ജയരാജന്‍

വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണിന്റെ പാവ സ്ഥാനാര്‍ഥി സഞ്ജയ് സിങ്ങിനെ കഴിഞ്ഞ ദിവസാണ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇതിനെതിരെ വ്യാപകമായ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഗുസ്തി താരങ്ങളായ സാക്ഷി മലിക് ഗുസ്തി അവസാനിപ്പിക്കുകയും ബജ്റംഗ് പുനിയ പത്മശ്രീ പുരസ്‌കാരം ഉപേക്ഷിക്കുകയും ചെയ്തു.

READ ALSO:കെ എസ് ആര്‍ ടി സി രക്ഷപ്പെട്ടു തന്നെയാണ് നില്‍ക്കുന്നത്; പടിയിറക്കം ചാരിതാര്‍ഥ്യത്തോടെ: ആന്റണി രാജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News