സംസ്ഥാന സ്കൂൾ കായികമേള; 17 ഇനങ്ങളിൽ ഇന്ന് ഫൈനൽ

school sports meet

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇന്ന് 17 ഇനങ്ങളിൽ ഫൈനൽ നടക്കും. 100 മീറ്റർ ഹഡിൽസ്, 4 × 400 മീറ്റർ റിലെ, ലോങ്ങ്‌ ജമ്പ്, ഷോട്ട് പുട് തുടങ്ങിയ ഇനങ്ങളിൽ ആണ് പ്രധാന മത്സരങ്ങൾ. അതിലേറ്റിക്സ് ഇനങ്ങളിൽ 63 പോയിന്റ്റുമായി മലപ്പുറം ആണ് മുന്നിൽ. 52 പോയിന്റുമായി പാലക്കാട് രണ്ടാമതും 38 പോയിന്റുമായി എറണാകുളം മൂന്നാമതുമാണ്. വിദ്യാലയങ്ങളിൽ കോതമംഗലം മാർബേഴ്സിൽ എച്ച് എസ് എസ് ആണ് മുന്നിട്ടു നിൽക്കുന്നത്.

അതേസമയം കായികമേളയിലെ വേഗതാരങ്ങളായി അൻസാഫ് കെഎയും രഹനരാഗും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിൽ എറണാകുളം കീരംപാറ സെന്റ് സ്റ്റീഫന്‍സ് സ്കൂളിലെ അന്‍സാഫ് കെഎ സ്വർണം നേടി. 10.81 സെക്കൻഡിലാണ് അൻസാഫ് ഫിനിഷ് ചെയ്തത്.

Also Read; മകനെ ബിഗ് സ്ക്രീനിൽ കാണാൻ ഓടിയെത്തി എഎ റഹീം എംപി; വലിയ സന്തോഷമെന്ന് പ്രതികരണം

അൻസാഫിൻ്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100 ഓട്ടത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌കൂളിലെ രഹനരാഗ് സ്വർണമണിഞ്ഞു.

News summary; Finals in 17 events will be held today at the State School Sports Meet 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News