നെല്ല്‌ സംഭരണത്തിന്‌ 200 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

കർഷകരിൽനിന്ന്‌ നെല്ല്‌ സംഭരിക്കുന്നതിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന്‌ സo സ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്‌.

ALSO READ: ഇഞ്ചി കൃഷി ചെയ്യാൻ താൽപര്യമുണ്ടോ? ഉണ്ടെങ്കിൽ ഈ എളുപ്പവഴി ഒന്ന് പരീക്ഷിക്കാവുന്നതാണ്

കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക്‌ 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന്‌ 190 കോടി രൂപയും നെല്ല്‌ സംഭരണത്തിന്‌ 60 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഇതിനുപുറമെ, സംഭരിച്ച്‌ സൂക്ഷിച്ചിരുന്ന നെല്ല്‌ പ്രളയക്കാലത്ത്‌ നശിച്ചതിന്‌ നഷ്ടപരിഹാരമായി മില്ലുടമകൾക്ക്‌ നൽകാൻ 10 കോടി രുപയും നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News