സാമ്പത്തിക ഞെരുക്കത്തിനിടയിലും തകരാതെ സംസ്ഥാനത്ത് നേട്ടം കൊയ്ത് മുന്നേറുകയാണ് ധന വകുപ്പ്. മുടങ്ങാത്ത ക്ഷേമ പെന്‍ഷനുകള്‍ തന്നെയാണ് മുഖ മുദ്ര. തനത് വരുമാനം, തനത് നികുതി വരുമാനം എന്നിവയില്‍ റെക്കോര്‍ഡ്. റവന്യു ചെലവ്, ധനക്കമ്മി – റവന്യുക്കമ്മി എന്നിവയിലെ കുറവ്. ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടന എന്നിവയൊക്കെ ധനവകുപ്പിന്റെ നേട്ടമായി.
62 ലക്ഷം ജനങ്ങളുടെ ആശ്രയം. കേന്ദ്രം തകര്‍ക്കാന്‍ ശ്രമിച്ചിട്ടും വിട്ടു കൊടുക്കാതെ സംസ്ഥാനം മുന്നോട്ട് കൊണ്ടു പോകുന്ന പദ്ധതിയാണ് ക്ഷേമ പെന്‍ഷന്‍. കേന്ദ്ര വിഹിതം പോലും നല്‍കാതെ സംസ്ഥാനത്തെ ഞെരുക്കുമ്പോള്‍ അര നൂറ്റാണ്ടിലെ തന്നെ മികച്ച നേട്ടമാണ് സംസ്ഥാന ധനവകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ചത്.
കഴിഞ്ഞവര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച തനത് വരുമാനം, തനത് നകുതി വരുമാനം എന്നിവയില്‍ റെക്കോര്‍ഡ് നേട്ടം. റവന്യു ചെലവ് ഗണ്യമായി കുറച്ചു. കടമെടുപ്പില്‍ വലിയ നിയന്ത്രണം കൊണ്ടുവന്നു. ധനക്കമ്മിയും റവന്യുക്കമ്മിയും കുത്തനെ താഴ്ന്നതും സംസ്ഥാനത്തിന്റെ നേട്ടമായി. ഒപ്പം സ്തംഭനം ഇല്ലാതെ പ്രവര്‍ത്തിച്ച ട്രഷറിയും.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ – കെഎസ്എഫ്ഇ എന്നിവ മുഖാന്തരം കൂടുതല്‍ വായ്പ പദ്ധതികള്‍. ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടിപ്പിച്ചത് മുതല്‍ ജി എസ് ടി യില്‍ പഴയ നികുതി കുടിശികകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതും കൃത്യമായി നികുതി അടയ്ക്കുന്ന വ്യാപാരികള്‍ക്ക് നികുതി വകുപ്പിന്റെ പ്രൊഫൈല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതും നേട്ടമായി. ഭാഗ്യക്കുറികളുടെ സമ്മാനങ്ങളുടെ ഘടനാ മാറ്റവും വരുമാന വര്‍ധനവിലേക്ക് നയിച്ചു. വികസന കുതിപ്പിന് കൈത്താങ്ങായി കിഫ്ബിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here