ക്ഷേമ പെന്‍ഷന്‍ നല്‍കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വം, പണം ലഭിക്കേണ്ട പാവപ്പെട്ടവര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍: ധനമന്ത്രി

ക്ഷേമ പെന്‍ഷന്‍ നല്‍കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. റീപ്ലേസ്‌മെന്റ് ബോറോയിംഗിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പതിനായിരം കോടി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ ഒന്നുകില്‍ കടമെടുക്കാന്‍ സാധിക്കണം അല്ലെങ്കില്‍ മറ്റ് നികുതി വരുമാനം വരണം. പണം ലഭിക്കേണ്ട പാവപ്പെട്ടവര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍.

ALSO READ:  കിംഗ് ഖാന്റെ മകനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത വാങ്കഡെയ്ക്ക് തിരിച്ചടി; അടുത്ത അടി ഇഡി വക

പ്രളയത്തിന് അരി നല്‍കിയിട്ട് അതിന് പൈസ നല്‍കിയവരാണ് ഇപ്പോള്‍ 29 രൂപയുടെ അരിയുമായി ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഇതുപോലെയുള്ള നാടകങ്ങള്‍ ഇനിയും വരും ഒരു മാസത്തെത് അല്ല കൂടുതല്‍ മാസത്തെ പെന്‍ഷന്‍ നല്‍കുക എന്നത് തന്നെയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:  അത് വസ്തുതാപരമായ കണക്കല്ല, ബാലിശമായ ന്യായം; കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

അതേസമയം ബജറ്റ് പ്രഖ്യാപനത്തിലെ വിദേശ സര്‍വകലാശാല വിഷയത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.സിപിഐ മന്ത്രിമാര്‍ക്ക് അതൃപ്തി എന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. പ്രതിപക്ഷ നേതാവിന്റെ വാദം കര്‍ണാടകയ്ക്ക് ലഭിക്കാനുള്ളത് ന്യായവും കേരളത്തിന്റെത് ന്യായമല്ല എന്നതുമാണ് മന്ത്രി പറഞ്ഞു. ബിജെപി വിരുന്നില്‍ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്ത സംഭവത്തില്‍ വളരെ കുറച്ച് ആളുകളെ വിളിച്ചതില്‍ പങ്കെടുത്തത് അത്ര അടുപ്പം ഉള്ളത് കൊണ്ടാകുമല്ലോ എന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ 18 എം.പിമാരും സംസ്ഥാനത്തിന് വേണ്ടി ഒരു ചെറുവിരല്‍ അനക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News