കേരളത്തിന്റെ ധനമാനേജ്‌മെന്റ് മോശമാണെന്ന കേന്ദ്രത്തിന്റെ സത്യവാങ്‌മൂലത്തിന് മറുപടി നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെയല്ല കേന്ദ്രത്തിന്റെ ധനമാനേജ്‌മെന്റാണ് മോശമെന്ന് കണക്കുകൾ മുൻനിർത്തിക്കൊണ്ട് മന്ത്രി പറഞ്ഞു. ഏതാണ്ട് 24 മേഖലകളിൽ കേരളം രാജ്യത്ത് ഒന്നാമതാണ്, പട്ടിണി 0.48 ശതമാനം മാത്രമാണെന്നും, ഇന്ത്യയിലെ പട്ടിണി ശരാശരി ഇതിൽ എത്രയോ അധികമാണെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്
കേന്ദ്രത്തിന്റെ വിവേചനത്തിനെതിരായ കേരളത്തിന്റെ സമരം രാഷ്ട്രീയനാടകമാണെന്ന ബിജെപിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. കേരളത്തിന്റെ താൽപ്പര്യം മുൻനിർത്തിയുള്ള സമരമാണ്. അല്ലാതെ രാഷ്‌ട്രീയതാൽപ്പര്യത്തോടെയല്ല. കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രവിവേചനം കേരളം ചൂണ്ടിക്കാട്ടുന്നത്. ഈ കണക്കുകൾ ശരിയാണെന്ന് ആർബിഐ അടക്കമുള്ള സ്ഥാപനങ്ങളും പാർലമെന്ററി രേഖകളും വ്യക്തമാക്കുന്നുണ്ട്.
കേരളത്തിന്റെ ധനമാനേജ്‌മെന്റ് മോശമാണെന്ന തരത്തിൽ സുപ്രീംകോടതിയിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്‌മൂലത്തിന് മറുപടി വിശദമായി നൽകും. യഥാർത്ഥത്തിൽ കേന്ദ്രത്തിന്റെ ധനമാനേജ്‌മെന്റാണ് അങ്ങേയറ്റം മോശമായുള്ളത്. കേന്ദ്രത്തിന്റെ 48 ലക്ഷം കോടി വരുന്ന ബജറ്റിൽ 36 ശതമാനം കടമാണ്. 25 ശതമാനമാണ് പലിശയ്‌ക്ക് വേണ്ടിവരുന്ന ചെലവ്. കേരളത്തിന്റെ കടം ഇതിൽ എത്രയോ കുറവാണ്. കേരളത്തിന്റെ ധനക്കമ്മി 2.5 ശതമാനം മാത്രമാണ്. കേന്ദ്രത്തിന്റേത് 6.4 ശതമാനമാണ്. ഏതാണ്ട് 24 മേഖലകളിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. പട്ടിണി 0.48 ശതമാനം മാത്രമാണ്. ഇന്ത്യയിലെ പട്ടിണി ശരാശരി ഇതിൽ എത്രയോ അധികമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here