വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വയനാട്ടിലെ ദുരന്തം പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജനങ്ങൾക്ക് ചെയ്യാവുന്നത് സംസ്ഥാനം പരമാവധി ചെയ്യുന്നുണ്ട് എന്നും സഹായം തേടി കേരളം ഇനിയും കേന്ദ്രത്തെ സമീപിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ; പാലക്കാട് നിന്ന് മിന്നൽവേഗത്തിൽ കന്യാകുമാരി പോകാം; സൂര്യോദയവും അസ്തമയവും കാണാം
വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി അംഗീകരിക്കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും കേന്ദ്രം കേരളത്തിന് ഇന്നലെയാണ് രേഖാമൂലം മറുപടി നല്‍കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ മതിയായ മിച്ചമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ദില്ലിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര അവഗണന വ്യക്തമാകുന്നത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും ഇതിന് മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് മറുപടി.അതേസമയം ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ വയനാട്ടില്‍ കേന്ദ്രസമിതി നേരിട്ടെത്തി സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തതായും ആഭ്യന്തരമന്ത്രാലയം സമ്മതിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തിട്ടുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി കത്തില്‍ അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here