രമേശ് ചെന്നിത്തലയുടെ വസ്തുതാവിരുദ്ധമായ പ്രസ്താവനയ്ക്കെതിരെ തുറന്നടിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾക്ക് മറുപടി നൽകി മന്ത്രി കെ എൻ ബാലഗോപാൽ. കേരളീയം നടത്താൻ ഉപയോഗിച്ച ഇരുപത് കോടി കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നില്ലേ? എന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ മുടങ്ങിക്കിടക്കുന്നത് ഇരുപത് കോടിയ ല്ല 900 കോടിയാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ALSO READ: മമ്മൂക്കയുടെ അംബേദ്‌കർ കണ്ട് വിദേശി ചോദിച്ചു, എന്തുകൊണ്ട് ഓസ്കർ ലഭിച്ചില്ല? ലോകത്തിന് മുൻപിൽ മലയാളികളുടെ അഭിമാനം; വൈറൽ പോസ്റ്റ് വായിക്കാം

‘സർക്കാരിനെ അപമാനിക്കുന്ന തരത്തിൽ എല്ലാ ദിവസവും പ്രതിപക്ഷ നേതാവ് സംസാരിക്കുന്നു. പ്രതിപക്ഷ നേതാവ് വസ്തുതപരമായി സംസാരിക്കണം. നിരന്തരം ഉന്നയിച്ച പല ആരോപണങ്ങളിലും വസ്തുത ഇല്ല എന്ന് തെളിഞ്ഞതാണ്. ഇപ്പോൾ പറയുന്നത് ധൂർത്താണ് എന്നാണ്. കേന്ദ്രം സംസ്ഥാനത്തിന് പണം തരുന്നില്ല. പക്ഷെ പ്രതിപക്ഷനേതാവ് കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ല’, ധനമന്ത്രി പറഞ്ഞു.

‘നികുതിപിരിവ് വർധിച്ചത് കഴിഞ്ഞ രണ്ട് വർഷം ആണ്. നികുതി വെട്ടിപ്പ് നടക്കുന്നു എന്നത് എന്ത് അടിസ്ഥാനതിൽ പറയുന്നു എന്നറിയില്ല. കേന്ദ്ര നിലപാടിനെതിരെ യുഡിഎഫ് എംപിമാർ മെമ്മോറാണ്ടം ഒപ്പിടാൻ പോലും തയാറാകുന്നില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രതിപക്ഷ നേതാവ് തെറ്റിധരിപ്പിക്കുന്നു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്. കേരളത്തിന്റെ താല്പര്യം പ്രതിപക്ഷ നേതാവ് ഉയർത്തിപ്പിടിക്കണം’, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News