‘തകരില്ല കേരളം, തളരില്ല കേരളം, തകർക്കാൻ അനുവദിക്കുകയില്ല’; ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു

തകരില്ല കേരളം, തളരില്ല കേരളം, തകർക്കാൻ അനുവദിക്കുകയില്ല എന്ന ശക്തമായ വികാരത്തോടുകൂടി മുന്നേറാൻ ശ്രമിക്കാം എന്ന ശക്തമായ വികാരത്തോടുകൂടി മുന്നേറാൻ ശ്രമിക്കാമെന്ന് ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

കേരളവിരുദ്ധരെ അഘാതമായി നിരാശപ്പെടുത്തുന്ന നേട്ടങ്ങളാണ് കേരളം കൈവരിച്ചു കൊണ്ടിരിക്കുന്നത്. വികസന മാതൃകയില്‍ സംശയം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് കേരളം കൈവരിച്ച നേട്ടങ്ങള്‍. എട്ടുവര്‍ഷം മുന്‍പ് കണ്ട കേരളമല്ല ഇന്നത്തെ കേരളം. വളരെ വേഗതയില്‍ മുന്നേറുന്നു. തകരില്ല കേരളം, തളരില്ല കേരളം, തകര്‍ക്കാന്‍ അനുവദിക്കുകയില്ല എന്ന ശക്തമായ വികാരത്തോടുകൂടി മുന്നേറാന്‍ ശ്രമിക്കാം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാന്‍ കാത്തിരിക്കാന്‍ അല്ല, സംസ്ഥാന സര്‍ക്കാരുടേതായ മാര്‍ഗങ്ങളിലൂടെ വരുമാന വര്‍ദ്ധനവിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

Also Read: ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി

മൂന്നുവര്‍ഷക്കാലം കൊണ്ട് ഒരു ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുന്ന രീതിയില്‍ മെഡിക്കല്‍ ഹബ്ബായി കേരളത്തെ മാറ്റാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News