“കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കത്തിലും വിട്ടുവീഴ്ചയില്ലാത്ത ക്ഷേമ-വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടത്തും”; ധനമന്ത്രി കെഎൻ ബാലഗോപാൽ

കേന്ദ്ര നടപടികൾ മൂലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ വെട്ടുവീഴ്ചയില്ലാത്തതാവും ഇത്തവണത്തെ ബജറ്റ് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വരുമാന വർദ്ധനവ് കൂടി ബജറ്റ് ലക്ഷ്യമിടുന്നു. പൊതുമേഖല-വിഴിഞ്ഞം ഉൾപ്പെടെയുള്ളവയ്ക്കും ബജറ്റിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്ന് ധനമന്ത്രി കൈരളി ന്യൂസിനോട് വ്യക്തമാക്കി.

Also Read; പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാട് ; ആശങ്കയുമായി മാലദ്വീപ് പ്രതിപക്ഷ പാര്‍ട്ടികള്‍

ലഭിക്കാത്തത് സംസ്ഥാനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടാക്കുന്നുണ്ടെങ്കിലും, ജനങ്ങൾക്ക് അത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ ആയിരിക്കും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ജനങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ട് കൂടുതൽ മുന്നോട്ടു പോകാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളെ കൂടുതൽ വിശ്വാസത്തിൽ എടുത്തുകൊണ്ട്, ജനങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തും. സംസ്ഥാനത്തിന് ലഭ്യമാകാനുള്ള തുക പോലും കേന്ദ്രം നൽകുന്നില്ല. അതിനാൽ ജനക്ഷേമപ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനത്തെ വരുമാനം വർദ്ധിപ്പിക്കുക കൂടി ചെയ്യും.

Also Read; ടിക്കറ്റ് വച്ചാല്‍ നല്ല വരുമാനം ഉണ്ടാക്കാം, ഗവര്‍ണറുടെ ‘ഷോ’യ്‌ക്കെതിരെ പ്രതികരണവുമായി ഡോ ജോണ്‍ ബ്രിട്ടാസ് എംപി

പൊതുമേഖലയ്ക്ക് കൂടി പരിഗണന നൽകികൊണ്ടാകും സംസ്ഥാന ബജറ്റ്. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടിയും ബജറ്റിൽ പ്രത്യേകം പരിഗണനയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി 5നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News