സുപ്രീം കോടതിയുടെ വിധി പുറത്തുവന്നതോടെ കേരളം പറയുന്ന കാര്യത്തില്‍ വസ്തുതയുണ്ടെന്ന് തെളിയുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് അര്‍ഹമായ തുക പകുതിയായി കുറഞ്ഞു. കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപങ്ങളില്‍ ബാലന്‍സ് വേണം. കേരളത്തിലെ പ്രതിപക്ഷത്തിന് മാത്രമാണ് കണക്കുകള്‍ മനസിലാകാത്തത്. സംസ്ഥാനങ്ങളെ ആകെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉന്നയിച്ച കാര്യങ്ങള്‍ക്ക് പരിഗണന നല്‍കണം എന്നതാണ് കോടതിയില്‍ നിന്ന് വന്ന നിര്‍ദ്ദേശം. ഇത് കടമെടുപ്പിന്റെ മാത്രം പ്രശ്‌നമല്ല. നികുതിയിനത്തില്‍ കിട്ടേണ്ട പണം പകുതിയായി കുറച്ചു.ഗ്രാന്‍ഡും ടാക്‌സും ഒക്കെയായി കിട്ടിയ മുപ്പതിനായിരം കോടി 11000 കോടിയായി കുറഞ്ഞു. വികസനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട പണം വല്ലാതെ വെട്ടിക്കുറച്ചു. കടമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. ആ കടമെടുക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here