വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ആണിതെന്നും, രാജ്യത്തിന് അങ്ങേയറ്റം നിരാശാജനകമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളവിരുദ്ധമായ ബജറ്റാണ് ഇതെന്നും, പ്രതിഷേധത്തോടെയും വിഷമത്തോടെയും ആണ് പറയുന്നതെന്നും കെഎൻ ബാലഗോപാൽ. മുന്നണി ഗവൺമെൻറ് എന്ന നിലയിൽ മോദി സർക്കാരിൻറെ ജീവന് വേണ്ടിയുള്ള ബജറ്റ് ആയിരുന്നു ഇത്, മോദി സർക്കാരിൻറെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ വ്യായാമം. മുന്നണിയുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി ചില സ്ഥലങ്ങളിൽ മാത്രം പരിഗണന നൽകി. വലിയ തോതിലുള്ള വെട്ടിക്കുറച്ചിൽ പല മേഖലയിലും ഉണ്ടായി.
Also Read; ആന്ധ്രപ്രദേശിനും ബിഹറിനും പദ്ധതികള്‍ വരിരക്കോരി നല്‍കി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്
തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക ഓരോ വർഷം കഴിയുന്തോറും കൂടേണ്ടത് കുറയുന്നു. ദാരിദ്ര്യ നിർമാർജന പദ്ധതികളിൽ പോലും വേണ്ടത്ര നീക്കിയിരിപ്പ് ഇല്ല. തൊഴിൽ മേഖലയിൽ കേന്ദ്രസർക്കാരിൽ മാത്രം 10 ലക്ഷം ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാക്കുന്ന പ്രഖ്യാപനം എത്രമാത്രം നടപ്പാകും എന്ന് ഉറപ്പില്ല എന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
Also Read; ‘കേരളം എന്ന വാക്ക് പോലുമില്ല; ബജറ്റിലുള്ളത് സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രം’; വി ഡി സതീശൻ
കേരളം പ്രത്യേക പാക്കേജ് ചോദിച്ചത് വെറുതെയായിരുന്നില്ല. നമുക്ക് തരാനുള്ളത് വെട്ടിക്കുറച്ച സാഹചര്യത്തിലാണ് ഈ പാക്കേജ് ആവശ്യപ്പെട്ടത്. കടപരിധി വെട്ടിക്കുറച്ചതിൽ പോലും ഒന്നും പറഞ്ഞില്ല എന്നും, രാജ്യത്തിന് മുതൽക്കൂട്ടാകുന്ന വിഴിഞ്ഞത്തിന് ഒരു രൂപ പോലും അനുവദിച്ചില്ല എന്നും മന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. വല്ലാത്ത ഒരു അവസ്ഥയിലാണ് കേന്ദ്രസർക്കാർ എന്ന് ബോധിപ്പിക്കുന്ന ബജറ്റാണിതെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here