പ്രളയത്തില്‍ മുങ്ങിപ്പോയ നാടിനെ കരകേറ്റിയവര്‍ക്ക് ആദരവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

പ്രളയത്തില്‍ മുങ്ങിപ്പോയ നാടിനെ കരകേറ്റിയവര്‍ക്ക് ആദരവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യമായി വള്ളം ഇറക്കിയ ബിജു സെബാസ്റ്റ്യന് ആഴക്കടല്‍ മീന്‍പിടിത്തയാനത്തില്‍ സ്‌നേഹപതാക കൈമാറിയാണ് മത്സ്യത്തൊഴിലാളികളെ ആദരിച്ചത്.

മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ജില്ലയിലെ പ്രചാരണത്തിന് തുടക്കം കുറിച്ച് കൊല്ലം തുറമുഖത്ത് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് ധനമന്ത്രിയുടെ ആദരം. പ്രളയകാലത്തെ അനുഭവങ്ങള്‍ മന്ത്രിയുമായി തൊഴിലാളികള്‍ പങ്കുവച്ചു. കേരളമാകെ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സര്‍ക്കാര്‍ ആഹ്വാനത്തെ തുടര്‍ന്ന് ബിജു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ സംഘം ദുരന്തമുഖത്തേക്ക് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെയാണ് പുറപ്പെട്ടത്. ആകെയുള്ള ഉപജീവനമാര്‍ഗമായ വള്ളങ്ങളും ബോട്ടുകളുമെടുത്തു പുറപ്പെടുമ്പോള്‍ നാട്, മനുഷ്യര്‍ എന്ന വികാരമേ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ എന്നവര്‍ ആ കാലത്തെ ഓര്‍ത്തെടുത്തു. പകരം ഈ നാട് നിറയെ സ്‌നേഹം തിരിച്ചുനല്‍കി. ഓരോ മലയാളിയും കേരളത്തിന്റെ അനൗദ്യോഗിക സൈനികരായി അംഗീകരിച്ചു.

അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് കേരള ജനതയെ സംരക്ഷിച്ചുപിടിച്ച നന്ദി ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട്. തീരദേശത്തിനുവേണ്ടിയുള്ള ഒരു പദ്ധതിക്കും മുടക്കം വരില്ലെന്നും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News