ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും, ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരും

ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണും. വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഇടപെടല്‍. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കി. ചന്ദനത്തടികള്‍ മുറിക്കുന്നത് ഇളവുകള്‍ വരുത്തും. ചന്ദന കൃഷിയുമായി.ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്‌കരിക്കും.സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം സംഭരിക്കാന്‍ നടപടിയെടുക്കുമെന്നും ധമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി.

സംസ്ഥാന ബജറ്റില്‍ വ്യവസായ മേഖലയ്ക്ക് 1829 കോടി അനുവദിച്ചു. കയര്‍ വ്യവസായത്തിന് 107.6 കോടിയും കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. സ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു. ലൈഫ് പദ്ധതിയിൽ അടുത്ത രണ്ടു വർഷത്തേക്ക് 10000 കോടിയുടെ നിർമ്മാണ പ്രവർത്തനം. ഭവന നിർമാണ മേഖലക്ക് 57.62 കോടി അനുവദിച്ചു.  ലക്ഷം വീട് പദ്ധതിക്ക് 10 കോടിയും അന്താരാഷ്ട്രവാണിജ്യ സമുച്ചയം 2152 കോടിയും അനുവദിച്ചു.

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ സമഗ്രമായ നയപരിപാടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശത്ത് പോകുന്നതില്‍ 4% വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കും.

കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കും. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലോട്ട് ആകര്‍ഷിക്കുമെന്നും വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തിലും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Also Read : കേരള ബജറ്റ് 2024; കാര്‍ഷിക മേഖലയ്ക്ക് 1698 കോടി

2024 കേരള ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി അനുവദിച്ചു. നാളികേര വികസന പദ്ധതിക്കായി 65 കോടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ്പ് മാനേജ്‌മെന്റ് സ്ഥാപിക്കും. കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി. നെല്ല് ഉത്പാദന പദ്ധതിക്ക് 93.6 കോടി മണ്ണ് – ജലസംരക്ഷണത്തിന് 75 കോടി. വെറ്റനറി സര്‍വകാലാശലക്ക് 57 കോടി. വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78.45 കോടി. ക്ഷീര വികസനത്തിന് 150 കോടി. മത്സ്യബന്ധന മേഖലക്ക് 227.12 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. തീരദേശ വികസനം 136.9 കോടി. തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി. 80 കോടി ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്. തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടി. ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടി അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News