രാജ്യത്ത് അഴിമതി കുറഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി; ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുന്നതായി കണക്കുകള്‍

രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ   പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റവതരണമാണിത്. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്.

രാജ്യത്ത് അഴിമതി കുറഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ ഘോരം ഘോരം പ്രസംഗിച്ചപ്പോള്‍ മനപ്പൂര്‍വം മറന്നുപോയ ഒരു കണക്കുണ്ട് രാജ്യത്ത്. ഇന്ത്യയില്‍ അഴിമതി കൂടുന്നതായി ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2023-ലെ കറപ്ഷന്‍ പെഴ്‌സപ്ഷന്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ധനമന്ത്രി അവിചാരിതമായി മറന്നുപോയതാകാന്‍ ഒരു സാധ്യതയുമില്ല.

Also Read :  ഗ്യാൻവാപി കോടതി വിധി ഞെട്ടിക്കുന്നതെന്ന് കെ എൻ എം

ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2023-ലെ കറപ്ഷന്‍ പെഴ്‌സപ്ഷന്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 85ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023ല്‍ 93-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുന്നതായാണ് സൂചിക വ്യക്തമാക്കുന്നത്. ഇത്തവണ ഇന്ത്യയ്ക്ക് 39 പോയിന്റുകളാണ് ലഭിച്ചത്. 2022ല്‍ 40 പോയിന്റുകള്‍ ലഭിച്ചിരുന്നു. പൊതുമേഖലയിലെ അഴിമതി കൈകാര്യം ചെയ്യുന്നതില്‍ രാജ്യങ്ങള്‍ പിന്നോട്ട് പോകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്‍ഡക്‌സില്‍ (സി.പി.ഐ) 180 ലോക രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പൊതുമേഖലയിലെ അഴിമതി കൈകാര്യം ചെയ്യുന്നതില്‍ രാജ്യങ്ങള്‍ പിന്നോട്ട് പോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആ സാഹചര്യത്തിലാണ് ഇന്ത്യ അഴിമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News