കേരളത്തിന്‌ കേന്ദ്ര സഹായം: കള്ളപ്രചാരണത്തിന് ധനമന്ത്രിയുടെ മറുപടി

K N BALAGOPAL

കേന്ദ്ര ഗവൺമെന്റ് കേരളത്തിന് സഹായം അനുവദിച്ചെന്ന തരത്തിലുള്ള ചില വ്യാജ പ്രചരണങ്ങൾ ചൂട് പിടിക്കുന്ന സാഹചര്യത്തിൽ മറുപടിയുമായി ധനമന്ത്രി കെ. എൻ ബാലഗോപാൽ. സാധാരണയായി സംസ്ഥാനത്തിന് ലഭിക്കേണ്ട പൈസ തന്നെയാണ് കഴിഞ്ഞ ദിവസം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് മാത്രല്ല മസ്റ്റ്‌ സംസഥാനങ്ങൾക്കും ഇതേ തങ്ങുക ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: നാലാം ലോക കേരള സഭ; പ്രവാസി മലയാളികൾക്ക് അപേക്ഷിക്കാം

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കേരളത്തിന്‌ കേന്ദ്ര സഹായം എന്ന പ്രചാരണം തെറ്റിധരിപ്പിക്കൽ

കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‌ പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നികുതി വിഹിതമായി 2736 കോടി രൂപയും, ഐജിഎസ്‌ടിയുടെ സെറ്റിൽമെന്റായി 1386 കോടി രൂപയുമാണ്‌ കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്‌. സാധാരണ ഗതിയിൽതന്നെ ബജറ്റ്‌ അനുസരിച്ച്‌ ഗഡുക്കളായി സംസ്ഥാനത്തിന്‌ ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ.
കേന്ദ്ര സർക്കാർ സംസ്ഥാനത്തുനിന്ന്‌ പിരിച്ചുകൊണ്ടുപോകുന്ന നികുതി തുകയുടെ വിഹിതമായാണ്‌ 2736 കോടി രൂപ തന്നിട്ടുള്ളത്‌. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ്‌ അനുവദിക്കുന്നത്‌. ഇത്തവണയും ആ തുകയാണ്‌ ലഭ്യമാക്കിയത്‌. കേരളത്തിന്‌ മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്‌.

ALSO READ: കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ച് സുധാകരന്‍; പട്ടിക ഏകപക്ഷീയമെന്ന ആരോപണവുമായി മറുവിഭാഗം നേതാക്കള്‍

അന്തർ സംസ്ഥാന ചരക്ക് നീക്കത്തിനും സേവനത്തിനും ഇടാക്കുന്ന ഐജിഎസ്‌ടി കേന്ദ്ര ഖജനാവിലാണ്‌ എത്തുക. ഇത്‌ സംസ്ഥാനങ്ങൾക്ക്‌ വിഭിജിച്ചു നൽകുന്നതാണ്‌ രീതി. സംസ്ഥാനത്തിന്‌ അവകാശപ്പെട്ട ഐജിഎസ്‌ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ല.
സാധാരണ ഗതിയിൽ കേരളത്തിന്‌ അർഹമായും ലഭിക്കേണ്ട 13,609 കോടി രൂപയുടെ വായ്‌പാനുമതി കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്‌. സുപ്രീംകോടതിയിൽ സംസ്ഥാനം നൽകിയ പരാതി പിൻവലിച്ചാൽ ഈ അനുമതി നൽകാമെന്നാണ്‌ കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്‌. ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ വർധിച്ച ചെലവുകൾ വഹിക്കാൻ സംസ്ഥാനത്തിന്‌ ഉപയോഗിക്കാനാകുന്ന തുകയാണ്‌ ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്‌. എന്നാൽ, മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ ഇത്തരം തുകകൾ എടുക്കുന്നതിനുള്ള അനുമതികളും നൽകിയിട്ടുമുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News