സാമ്പത്തികവിഹിതം; യോജിച്ച് നിവേദനം നല്‍കുന്നത് മുടക്കി വീണ്ടും യുഡിഎഫ് എംപിമാര്‍

സംസ്ഥാനത്തിന് അര്‍ഹമായ സാമ്പത്തികവിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് യോജിച്ച് നിവേദനം നല്‍കുന്നതില്‍നിന്ന് യുഡിഎഫ് എംപിമാര്‍ വീണ്ടും ഒഴിഞ്ഞുമാറി. ഒരാഴ്ച കാത്തശേഷം എല്‍ഡിഎഫ് എംപിമാര്‍ ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് നിവേദനം നല്‍കി. കഴിഞ്ഞ സമ്മേളനകാലത്തും യുഡിഎഫ് എംപിമാര്‍ സംസ്ഥാനതാല്‍പര്യം മാനിക്കാതെ ഇതേനിലപാട് സ്വീകരിച്ചിരുന്നു.

Also Read: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ തെരഞ്ഞെടുപ്പ്; പ്രതിപക്ഷ എതിര്‍പ്പോടെ ബില്‍ രാജ്യസഭ പാസാക്കി

തടഞ്ഞുവച്ചിരിക്കുന്ന ഗ്രാന്റുകള്‍ ഉടന്‍ നല്‍കുക, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് പിന്‍വലിക്കുക, ദേശീയപാത നിര്‍മാണത്തിനായി കേരളം ചെലവിട്ട തുക സമയബന്ധിതമായി അധിക വായ്പയെടുക്കാന്‍ അനുവദിക്കുക, യുജിസി ശമ്പളപരിഷ്‌കാരം നടപ്പാക്കാനുള്ള കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം എല്ലാ പാര്‍ടികളുടെയും എംപിമാര്‍ ചേര്‍ന്ന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. സിപിഐ എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം നിവേദനം തയ്യാറാക്കി കഴിഞ്ഞയാഴ്ച യുഡിഎഫ് എംപിമാര്‍ക്ക് കൈമാറി.

സംസ്ഥാന സര്‍ക്കാരിനെ പ്രശംസിക്കുന്ന ഭാഗമുണ്ടെന്ന് ആരോപിച്ച് രണ്ട് ദിവസത്തിനുശേഷം യുഡിഎഫ് എംപിമാര്‍ നിവേദനം മടക്കി നല്‍കി. ഈ ഭാഗം ഒഴിവാക്കി വീണ്ടും യുഡിഎഫ് എംപിമാര്‍ക്ക് നല്‍കി. എന്നാല്‍ സംസ്ഥാന ധനവകുപ്പിനെ കുറ്റപ്പെടുത്തുന്ന വരികള്‍ ചേര്‍ക്കണമെന്ന് വീണ്ടും രണ്ട് ദിവസം നിവേദനം കയ്യില്‍ വച്ചശേഷം യുഡിഎഫ് എംപിമാര്‍ ശഠിച്ചു. നിവേദനം നല്‍കാന്‍ സഹകരിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്ന് അവര്‍ ഉപാധി വച്ചു. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തിന് വിരുദ്ധമായ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ ചേര്‍ന്ന് നിവേദനം മന്ത്രിക്ക് നല്‍കി. കരീമിന് പുറമെ ബിനോയ് വിശ്വം, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എ എ റഹിം, പി സന്തോഷ്‌കുമാര്‍, എ എം ആരിഫ്, ജോസ് കെ മാണി എന്നിവരാണ് നിവേദനം നല്‍കിയത്.

Also Read: രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി

അതേസമയം ശബരിമലയില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചു. കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ വിരുദ്ധമായ ആരോപണങ്ങളും യുഡിഎഫ് എംപിമാര്‍ ഉയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News