സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച നാളെ നടക്കും. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച. സംസ്ഥാന പ്രതിനിധികള്‍ നാളെ ദില്ലിയിലെത്തും. കോടതി മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തിന് പരിഗണന നല്‍കുമെന്നും കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അതേസമയം കേരളത്തിന്റെ ഹര്‍ജി അടുത്ത തിങ്കളാഴ്ച ലിസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി അറിയിച്ചു.
കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെന്നും അവകാശമെന്നും കേരളം നിലപാടറിയിച്ചിരുന്നു. ആധികാരികമായ രേഖകളില്ലാതെയാണ് കേന്ദ്രത്തിന്റെ കുറിപ്പെന്നും ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.
ALSO READ:സമരക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഭീഷണി; കര്‍ഷക സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഭാരവാഹികള്‍
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിലെ ധനമാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്ന കേന്ദ്ര വാദത്തെ പൂര്‍ണ്ണമായും ഖണ്ഡിച്ചു കൊണ്ടായിരുന്നു കേരളത്തിന്റെ മറുപടി. അറ്റോര്‍ണി ജനറല്‍ നല്‍കിയത് ആധികാരികമായ രേഖയല്ലെന്നും വെറും കുറിപ്പ് മാത്രമാണെന്നും കേരളം വ്യക്തമാക്കി. കേരളം കടം എടുക്കുന്നത് മൂലം സമ്പത്ത് വ്യസ്ഥ തകരുമെന്ന കേന്ദ്ര വാദം അടിസ്ഥാന രഹിതമാണ്. രാജ്യത്തെ മൊത്തം കടത്തിന്റെ 60 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. കടത്തിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റേത് എന്നും കേരളം നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. പല വസ്തുതകളും മറച്ചുവച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നത്. കേന്ദ്രത്തിന്റ ധനമാനേജമെന്റും മോശമാണ്. സങ്കുചിത മനസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമര്‍ത്യ സെന്‍ ഉള്‍പ്പടെയുള്ള വിദഗ്ദ്ധര്‍ കേരള മോഡലിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട് എന്നും മറുപടിയില്‍ പരാമര്‍ശമുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തിന്റെ സാഹചര്യം വിലയിരുത്താന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയാണ് കേന്ദ്രം നല്‍കിയ കുറിപ്പിന് കേരളം മറുപടി നല്‍കിയത്.
ALSO READ:ഗോഡ്സെയെ പ്രകീർത്തിച്ച സംഭവം; എൻ ഐ ടി അധ്യാപിക ചോദ്യം ചെയ്യലിന് ഹാജരായില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here