കേരളത്തിന്റെ വളർച്ചയിൽ പലർക്കും ഉത്ക്കണ്ഠയുണ്ട്; ഇതിനുള്ള പ്രതികാരമായാണ് സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത്: ഇ പി ജയരാജൻ

കേരളത്തിന്റെ വളർച്ചയിൽ പലർക്കും ഉത്ക്കണ്ഠയുണ്ട്, അതിനുള്ള പ്രതികാരമായാണ് കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സാമ്പത്തികമായി ബുദ്ധിമുട്ടിച്ചാൽ കേരളം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് കുറയുമെന്നും അങ്ങനെ വരുമ്പോൾ ജനപ്രീതി നഷ്ടപ്പെടുമെന്നും ആണ് അവർ കരുതിയിരുന്നത്. അതുകൊണ്ടാണ് ബിജെപി അവരോടൊപ്പം ഇടതുപക്ഷ വിരുദ്ധ മനോഭാവം വച്ചുപുലർത്തുന്ന കോൺഗ്രസിനെയും ഇതിൽ കൂടെക്കൂട്ടുന്നത്.

Also Read: പാലയൂര്‍ ചര്‍ച്ച് ശിവക്ഷേത്രമായിരുന്നെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പരാമര്‍ശം; വ്യാപക വിമര്‍ശനം

ഇതിനെതിരെയാണ് കേരളം കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങുന്നത്. ഫെഡറൽ സംവിധാനത്തിന് വില കൊടുക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ഒരു ജനതയ്ക്കുവേണ്ടി ചിന്തിക്കുന്നുണ്ടെങ്കിൽ, ഒരു നാടിന്റെ നന്മയാണ് ലക്ഷ്യമെങ്കിൽ, തീർച്ചയായും ഇത്തരം സാഹചര്യത്തിൽ സമരം വേണ്ടിവരും. ഇതേ അവഗണന തങ്ങളെ എതിർക്കുന്ന എല്ലാവരോടും കേന്ദ്രം കാണിക്കുന്നുണ്ട്. അതിനുള്ള ഉദാഹരണമാണ് ഇന്ന് കർണാടകം ചെയ്യുന്ന സമരവും. നാടിനുവേണ്ടി സമരം ചെയ്തേ പറ്റൂ എന്ന് മനസിലാക്കുന്ന അവസ്ഥയിൽ കർണാടകയിലെ കോൺഗ്രസ് എത്തി. എന്നാൽ അത്രയും പോലും ചിന്തിക്കാൻ കഴിയാത്തവരായി കേരളത്തിലെ കോൺഗ്രസ് മാറി എന്നും അദ്ദേഹം വിമർശിച്ചു.

Also Read: വെട്ടികുറയ്ക്കലും തടസങ്ങളും മറികടന്ന് കേരള ബജറ്റ് മുന്നോട്ട്

നവകേരള സദസ്സിലും ഇപ്പോൾ നടക്കുന്ന കേന്ദ്ര അവഗണനയ്‌ക്കെതിരായ സമരത്തിലുമൊക്കെ ആദ്യം ക്ഷണിച്ചത് കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസിനെയാണ്. എന്നാൽ അവർക്ക് എതിർക്കാനല്ലാതെ മറ്റൊന്നിനും വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here