വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർഡിഎക്സ് സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

ആർഡിഎക്സ് സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന എബ്രഹാമാണ് ഹില്‍പാലസ് പൊലീസിൽ പരാതി നല്‍കിയത്. നിർമ്മാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി. മഞ്ഞുമ്മല്‍ ബോയ്സ് സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപിച്ച വഞ്ചനാക്കുറ്റത്തില്‍ അന്വേഷണം നടക്കവെയാണ് സമാനസ്വഭാവമുള്ള പരാതിയുമായി തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന എബ്രഹാം പോലീസിനെ സമീപിച്ചിരിക്കുന്നത്.

Also Read: പട്ടിക വിഭാഗ വികസനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി ഒ ആർ കേളു

ആര്‍ ഡി എക്സ് എന്ന മലയാള ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെയാണ് പരാതി. നിര്‍മ്മാണ പങ്കാളിയായ തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാണ് അഞ്ജനയുടെ പരാതി. ആര്‍ ഡി എക്സ് സിനിമയുടെ നിര്‍മ്മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍, തന്നെ സമീപിച്ച് നിര്‍മ്മാണ പങ്കാളിയാകാന്‍ ആവശ്യപ്പെട്ടുവെന്നും 6 കോടി മുടക്കിയാല്‍ 30 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതനുസരിച്ച് 6 കോടി രൂപ നല്‍കി.

Also Read: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

എന്നാല്‍, സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് അഞ്ജന എബ്രഹാം ഹില്‍പാലസ് പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണച്ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും ആക്ഷേപമുന്നയിച്ചിട്ടുണ്ട്. കൂടാതെ സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും അഞ്ജന നല്‍കിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News